ബിഹാറിൽ നിതീഷ് തന്നെ മുഖ്യമന്ത്രി; നിലപാട് വ്യക്തമാക്കി സുശീൽ കുമാർ മോദി

By Web TeamFirst Published Nov 12, 2020, 9:38 AM IST
Highlights

കോൺഗ്രസിന് ബിഹാറിൽ ഒന്നും ചെയ്യാനാകില്ല, വോട്ടിംഗ് മെഷീനെ മോദി മെഷീനെന്ന് വിളിച്ച രാഹുൽ ഗാന്ധിയുടെ നിലവാരം എല്ലാവർക്കുമറിയാം സുശീൽ കുമാർ പറയുന്നു.

പാറ്റ്ന: നിതീഷ് കുമാർ തന്നെ ബിഹാറിൽ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം
ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും ,പാർട്ടി അധ്യക്ഷനും വ്യക്തമാക്കിയാൽ പിന്നെ പാർട്ടിയിൽ ആർക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്നും ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിതീഷ് കുമാർ ബിജെപിയുമായി കൈകോർക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്നും സർക്കാരിൽ എല്ലാ കക്ഷികൾക്കും തുല്യ പങ്കാളിത്തമാണെന്നും സുശീൽ കുമാർ വ്യക്തമാക്കി. ബിജെപിക്ക് ഭൂരിപക്ഷമെന്ന വാദത്തിൽ കഴമ്പില്ലെന്ന് പറ‌ഞ്ഞ നിതീഷ് തേജസ്വിക്കൊപ്പം പോകണമെന്ന കോൺഗ്രസ് നിലപാട് പരിഹാസ്യമാണെന്നും കൂട്ടിച്ചേർത്തു.

കോൺഗ്രസിന് ബിഹാറിൽ ഒന്നും ചെയ്യാനാകില്ല, വോട്ടിംഗ് മെഷീനെ മോദി മെഷീനെന്ന് വിളിച്ച രാഹുൽ ഗാന്ധിയുടെ നിലവാരം എല്ലാവർക്കുമറിയാം സുശീൽ കുമാർ പരിഹസിച്ചു.

ചിരാഗ് പാസ്വാൻ ഇനി ബിഹാർ എൻഡിഎയിൽ ഉണ്ടാകില്ലെന്നും സുശീൽ മോദി പറഞ്ഞു.

click me!