ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പരസ്യം വേണ്ട, നിയന്ത്രിക്കാൻ മാർഗനിർദ്ദേശവുമായി മന്ത്രാലയം

Published : Jun 13, 2022, 08:27 PM IST
ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പരസ്യം വേണ്ട, നിയന്ത്രിക്കാൻ മാർഗനിർദ്ദേശവുമായി മന്ത്രാലയം

Synopsis

Online betting  ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ നിയന്ത്രിക്കാൻ മാർഗ്ഗനിർദേശം പുറപ്പെടുവിച്ച് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പരസ്യം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകി.  

ദില്ലി: ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ (Online betting) നിയന്ത്രിക്കാൻ മാർഗ്ഗനിർദേശം പുറപ്പെടുവിച്ച് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പരസ്യം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകി.  നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും, യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ സാമ്പത്തികവും സാമൂഹ്യവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും കാര്യമായ സാമ്പത്തിക, സാമൂഹിക-സാമ്പത്തിക അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്.  ഓൺലൈൻ വാതുവെപ്പ് വെബ്‌സൈറ്റുകളുടെ നിരവധി പരസ്യങ്ങൾ അച്ചടി, ഇലക്ട്രോണിക്, സോഷ്യൽ, ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ്  നിർദേശം.

ഇന്ദിരാ ഭവന് മുന്നിൽ ഇരച്ചെത്തി സിപിഎം പ്രവർത്തകർ; കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്

ഓൺലൈൻ വാതുവെപ്പിന്റെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. കൂടാതെ ഉപഭോക്തൃ സംരക്ഷണ നിയമം 2019, 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റെഗുലേഷൻ ആക്‌റ്റ്,  പ്രസ് കൗൺസിൽ കൗ ഓഫ് ഇന്ത്യയുടെ പ്രസ് കൌൺസിൽ ആക്ട് 1978 , എന്നിവ പ്രകാരം പെരുമാറ്റച്ചട്ടങ്ങളും മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

'തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതം'; പിന്തുണയുമായി വീണാ ജോർജ്

ഓൺലൈൻ പരസ്യ ഇടനിലക്കാരും, പ്രസാധകരും ഉൾപ്പെടെയുള്ള ഓൺലൈൻ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ഇത്തരം പരസ്യങ്ങൾ ഇന്ത്യയിൽ പ്രദർശിപ്പിക്കുകയോ, ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യം വച്ച് അത്തരം പരസ്യങ്ങൾ ചെയ്യുകയോ അരുതെന്ന് ഐ ആൻഡ് ബി മന്ത്രാലയം നിർദ്ദേശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ