
മുംബൈ: മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധ പരിപാടികൾ താൽക്കാലികമായി നിർത്തിവെക്കാൻ പ്രമുഖ ഇസ്ലാമിക നേതാക്കളും പള്ളികളിലെ ഇമാമുമാരും അഭ്യർത്ഥിച്ചു. കഴിഞ്ഞയാഴ്ച ദിവസങ്ങളിലെ പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്നാണ് നടപടി. പ്രതിഷേധത്തിനിടെ റാഞ്ചിയിൽ പൊലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും പൊലീസുൾപ്പെടെ 30ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പ്രതിഷേധം നിർത്തിവെക്കാൻ മതനേതാക്കൾ അഭ്യർഥിച്ചത്.
ആരെങ്കിലും ഇസ്‌ലാമിനെ ഇകഴ്ത്തുമ്പോൾ ഒരുമിച്ച് നിൽക്കേണ്ടത് ഓരോ മുസ്‌ലിമിന്റെയും കടമയാണ്. അതേസമയം സമാധാനം നിലനിർത്തേണ്ടത് നിർണായകമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുതിർന്ന അംഗം മാലിക് അസ്ലം പറഞ്ഞു. ബിജെപി നേതാക്കളായ നൂപുർ ശർമയും നവീൻ ജിൻഡാലും മുസ്ലീങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധമുണ്ടായത്. ദില്ലി, ലഖ്നൗ, കൊൽക്കത്ത, റാഞ്ചി തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധം നടന്നു. യുപിയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റിലായവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന സ്ഥിതിയുണ്ടായി.
നബി വിരുദ്ധ പരാമർശം; കടുത്ത സൈബർ ആക്രമണം നേരിട്ട് ഇന്ത്യ; സർക്കാർ സെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം
വിവാദത്തെ തുടർന്ന് ബിജെപി ഇരുവരെയും സസ്‌പെൻഡ് ചെയ്തിരുന്നു. നിരവധി സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധത്തിൽ 400 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
'മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീക്കെതിരെ വധഭീഷണി തുടരുന്നു';നുപുർ ശർമ്മയ്ക്ക് പിന്തുണയുമായി ബിജെപി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam