Covid Restriction:മാസ്ക് ധരിച്ചില്ലെങ്കിലുള്ള കേസ് ഒഴിവാക്കി; മാസ്ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര സർക്കാർ

Published : Mar 23, 2022, 11:41 AM ISTUpdated : Mar 23, 2022, 02:43 PM IST
Covid Restriction:മാസ്ക് ധരിച്ചില്ലെങ്കിലുള്ള കേസ് ഒഴിവാക്കി; മാസ്ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര സർക്കാർ

Synopsis

കേസുകൾ ഒഴിവാകുമെങ്കിലും ആരോ​ഗ്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്ക് അടക്കം ധരിക്കണമെന്നാണ് വിശദീകരണം

തിരുവനന്തപുരം: ഇനി മാസ്കില്ലെങ്കിലും(mask) കേസില്ല(no case). ആൾക്കൂട്ടത്തേയും നിയന്ത്രിക്കില്ല. കേസെടുക്കുന്നതുൾപ്പെടെ നടപടികൾ പിൻവലിക്കാൻ കേന്ദ്ര സർക്കാര്‌‍(central govt) നിർദേശം നൽകി. കൊവിഡ് നിയന്ത്രണ ലംഘനം ഉണ്ടായാലും കേസെടുക്കില്ല. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ പിൻവലിക്കാൻ ആണ് കേന്ദ്രം നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കേസുകൾ ഒഴിവാകുമെങ്കിലും ആരോ​ഗ്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്ക് അടക്കം ധരിക്കണമെന്നാണ് വിശദീകരണം

കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം പുതിയ ഉത്തരവ് ഇറക്കും. കേരളത്തിൽ ഒറ്റയ്ക്ക് കാറിൽ പോകുമ്പോൾ പോലും മാസ്ക് വേണമെന്നായിരുന്നു നിബന്ധന. മാസ്കില്ലെന്ന് കണ്ടെത്തിയാൽ 500 രൂപ ഫൈൻ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിർദേശത്തോടെ മാറുന്നത്. ഫൈൻ അടപ്പിക്കാനുള്ള ചുമതല പൊലീസുകാർക്ക് ആയിരുന്നു

മാസ്ക് ഒഴിവാക്കാൻ സമയമായിട്ടില്ലെന്ന് ഐ.എം.എ. കൊവിഡ് വ്യാപനത്തിൽ നിന്നും കേരളം പൂർണ്ണമായും മുക്തരായിട്ടില്ല. അടുത്ത തരംഗം ജൂണിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പൊതു സ്ഥലത്ത് മാസ്ക് ധരിക്കുന്നതാണ് നല്ല തെന്ന് ഐ.എം എ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി പറഞ്ഞു

'മാസ്കും സാമൂഹ്യ അകലവും തുടരണം'; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം

ദില്ലി: മാസ്കും (Mask) സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കൊവിഡ് (Covid) മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.

മാസ്ക് ഉപേക്ഷിക്കാനുള്ള സമയമായോ? ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു...

മാസ്ക്കുപയോഗം പൂർണമായും നിർത്താൻ സമയമായിട്ടില്ല. എന്നാൽ എല്ലാ സ്ഥലങ്ങളിലും മാസ്ക് ഉപയോ​ഗിക്കുന്നതിൽ അർത്ഥവുമില്ല. അതായത്, ഒറ്റയ്ക്ക് കാർ ഓടിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ അവിടയും മാസ്ക്കിന്റെ ആവശ്യമില്ല. ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. അടിച്ചിട്ട ചെറിയ മുറികളിലാണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കണം. നിലവിൽ മാസ്ക് ഒറ്റയടിയ്ക്ക് ഒഴിവാക്കാനുള്ള സമയമായിട്ടില്ല. മാസ്ക്കിന്റെ ഉപയോ​ഗം പതുക്കെ കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൾഫി നൂഹു ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനോട് പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ