
ദില്ലി: നീറ്റ് പിജി പരീക്ഷാ തീയതിയിൽ മാറ്റമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 21ന് തന്നെ നടക്കുമെന്നും സർക്കാർ വ്യക്തമാക്കി. പരീക്ഷ ജൂലൈ 9ലേക്ക് മാറ്റിയെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. 15,000 വിദ്യാർത്ഥികളാണ് നീറ്റ് പിജി പരീക്ഷ എഴുതുന്നത്.
കൗണ്‍സിലിങ്, പരീക്ഷാ തീയതികള്‍ അടുത്തടുത്താണെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി നേരത്തെ ഒരു വിഭാഗം പരീക്ഷാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കും വിദ്യാർത്ഥികൾ നിവേദനം നൽകിയിട്ടുണ്ട്. പരീക്ഷാ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷനും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെയാണ് മെയ് 21ലെ പരീക്ഷ ജൂലൈ 9ലേക്ക് മാറ്റിയെന്ന തരത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പേരിൽ വ്യാജ സർക്കുലർ പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam