കർണാടകയിൽ ആര് പ്രതിപക്ഷ നേതാവാകും? തർക്കം തുടരുന്നു, ബിജെപിയില്‍ ഇനിയും ധാരണയായില്ല

Published : Jun 26, 2023, 11:10 AM ISTUpdated : Jun 26, 2023, 11:48 AM IST
കർണാടകയിൽ ആര് പ്രതിപക്ഷ നേതാവാകും? തർക്കം തുടരുന്നു, ബിജെപിയില്‍  ഇനിയും ധാരണയായില്ല

Synopsis

.ആർ അശോക, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബസവനഗൗഡ യത്‍നാൽ എന്നിവർ തമ്മിൽ കടുത്ത മത്സരം.താൻ പ്രതിപക്ഷനേതാവാകാൻ എന്തുകൊണ്ടും യോഗ്യനെന്ന് യത്‍നാൽ.

ബംഗളൂരു: കർണാടകയിൽ പ്രതിപക്ഷ നേതൃപദവിയെച്ചൊല്ലി തർക്കം തുടരുന്നു.ആർക്ക് പദവി നൽകണമെന്ന കാര്യത്തിൽ ഇനിയും ധാരണയായില്ല.ആർ അശോക, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബസവനഗൗഡ യത്‍നാൽ എന്നിവർ തമ്മിൽ കടുത്ത മത്സരമാണ് നിലവിലുള്ളത്.താൻ പ്രതിപക്ഷനേതാവാകാൻ എന്തുകൊണ്ടും യോഗ്യനെന്ന് യത്‍നാൽ ഇതിനകം അവകാശപ്പെട്ടിട്ടുണ്ട്. സഭയ്ക്ക് പുറത്ത് യെദിയൂരപ്പയാണ് പ്രതിപക്ഷനേതാവിന്‍റെ റോളിലുള്ളത്.

 

ഇതിനിടെ ജൂലൈ 3-ന് തുടങ്ങുന്ന നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻ ബിജെപി തിരുമാനിച്ചു. യെദിയൂരപ്പയുടെ നേതൃത്വത്തിൽ സഭാ സമ്മേളനത്തിന്‍റെ കാലയളവ് മുഴുവൻ പുറത്ത് കുത്തിയിരിക്കും.പ്രതിപക്ഷ നേതാവ് ആരെന്ന് തീരുമാനമാകാത്തതിനാൽ പ്രതിഷേധത്തിന് നേതൃത്വം നൽകുക യെദിയൂരപ്പയായിരിക്കും. നടപ്പാകാത്ത അഞ്ച് ഗ്യാരന്‍റികൾ മുന്നോട്ട് വച്ച് കോൺഗ്രസ് ജനങ്ങളെ പറ്റിക്കുന്നുവെന്ന് യെദിയൂരപ്പ കുറ്റപ്പെടുത്തി. ജൂലൈ 7-നാണ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്‍റെ ആദ്യ ബജറ്റ്.

വിധാൻസൗധയിലെ 'അപശകുന'മായ തെക്കേവാതിൽ അടഞ്ഞുകിടന്നത് 20 വർഷം; ഒടുവിൽ തള്ളിത്തുറന്ന് സിദ്ധരാമയ്യ  

ഇലോണ്‍ മസ്കിനെ കര്‍ണാടകയിലേക്ക് ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍

PREV
KKKC
About the Author

Kishor Kumar K C

1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ