കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കില്ല, ആശ്രിതര്‍ക്ക് ജോലിക്ക് പദ്ധതിയില്ല; കേന്ദ്രം

By Web TeamFirst Published Sep 18, 2020, 6:31 PM IST
Highlights

ആരോഗ്യ പ്രവർത്തകരിൽ രോഗബാധിതതരായവരുടെയോ, മരിച്ചവരുടെയോ പ്രത്യേക കണക്ക് സൂചിപ്പിച്ചിട്ടില്ലെന്നും രോഗം ബാധിച്ച മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകാനുള്ള പ്രത്യേക പദ്ധതിയില്ലെന്നും കേന്ദ്രം.

ദില്ലി: കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കണക്ക് കൈവശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ആരോഗ്യമന്ത്രാലയം നിലപാട് വ്യകതമാക്കിയത്.  രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 52 ലക്ഷം പിന്നിടുമ്പോഴാണ് കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകുടെ വിവരം സംബന്ധിച്ച് കേന്ദ്രം കൈമലർത്തുന്നത്. 

ആരോഗ്യ പ്രവർത്തകരിൽ രോഗബാധിതതരായവരുടെയോ, മരിച്ചവരുടെയോ പ്രത്യേക കണക്ക് സൂചിപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്രം ലോക്സഭയിൽ വ്യക്തമാക്കുന്നത്. കൂടാതെ രോഗം ബാധിച്ച മരിച്ച ആരോഗ്യപ്രവർത്തകരുടെ ആശ്രിതർക്ക് ജോലി നൽകാനുള്ള പ്രത്യേക പദ്ധതിയില്ലെന്നും എംപിമാരായ അടൂർ പ്രകാശ് ,പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ നൽകിയ ചോദ്യത്തിന് മറുപടിയായി കേന്ദ്രം അറിയിച്ചു.

click me!