രാമനഗര നവ ബെംഗളൂരു ആവില്ല: പേര് മാറ്റില്ലെന്ന് യെദ്യൂരപ്പ

By Web TeamFirst Published Jan 6, 2020, 8:42 PM IST
Highlights

രാമനഗര ജില്ലയുടെ പേര് മാറ്റുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ വാസ്തവമില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ.

ബെംഗളൂരു:  കർണാടകയിലെ രാമനഗര ജില്ലയുടെ പേര് മാറ്റുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ വാസ്തവമില്ലെന്നും അതു സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ. രാമനഗരയുടെ പേര് നവ ബെംഗളൂരു എന്നാക്കി മാറ്റുമെന്ന തരത്തിലുള്ള അനാവശ്യ ചർച്ചകളാണ് നടക്കുന്നത്. നിലവിൽ സർക്കാരിന്റെ മുമ്പിൽ പ്രസ്തുത അജണ്ടയില്ല. ഇക്കാര്യത്തിൽ കോൺഗ്രസും ജെഎഡിഎസു തമ്മിൽ കലഹിക്കുന്നതാണ് തമാശയെന്നും യെദ്യൂരപ്പ പറഞ്ഞു.

Read More: 400 വർഷം പഴക്കമുള്ള തടാകം വൃത്തിയാക്കി ജഡ്ജിമാരും പൊലീസുകാരും വക്കീലന്മാ‍രും

ഞായറാഴ്ച്ച മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി യെദ്യൂരപ്പ സർക്കാർ രാമനഗരയ്ക്ക് മറ്റൊരു പേര് നൽകാൻ പോകുന്നതിനെ വിമർശിച്ച ട്വീറ്റ് ചെയ്തതാണ് വിവാദത്തിന്‍റെ തുടക്കം. സംസ്ഥാന ഉപമുഖ്യമന്ത്രിയും രാമനഗര ജില്ലയുടെ ചുമതലയുമുള്ള മന്ത്രിയുമായ സിഎൻ അശ്വത്ഥ് നാരായൺ രാമനഗരയുടെ പേരുമാറ്റണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയ്ക്കു സമർപ്പിച്ചതായി മുമ്പ്  പ്രസ്താവിക്കുകയും ചെയ്തിരുന്നു.

click me!