Latest Videos

'മത്സരിക്കാൻ പണമില്ല, എഐസിസി പണം നൽകുന്നില്ല', കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറി 

By Web TeamFirst Published May 4, 2024, 11:51 AM IST
Highlights

മെയ് 6 നാണ് നോമിനേഷൻ നൽകാനുളള അവസാന തിയ്യതിയെന്നിരിക്കെ സ്ഥാനാർത്ഥി നടത്തിയ പിൻമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. 

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്ന് തുറന്നടിച്ച് പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിൻമാറിയത്. മത്സരിക്കാൻ പണമില്ലെന്നും  എഐസിസി പണം നൽകുന്നില്ലെന്നും  സുചാരിത തുറന്നടിച്ചു. മെയ് 25 നാണ് പുരിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ്. മെയ് 6 നാണ് നോമിനേഷൻ നൽകാനുളള അവസാന തിയ്യതിയെന്നിരിക്കെ സ്ഥാനാർത്ഥി നടത്തിയ പിൻമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. 

ദല്ലാൾ ടി ജി നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും, നടപടി ശോഭാ സുരേന്ദ്രന്റെ പരാതിയിൽ

കോൺഗ്രസിന്റെ ബാങ്ക് അക്കൌണ്ടുകൾ ഫ്രീസ് ചെയ്ത സാഹചര്യത്തിൽ മത്സരിക്കാൻ പാർട്ടിയിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്നാണ് ചാരിത മൊഹന്തി പറയുന്നത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറുന്നുവെന്ന് കാണിച്ച് പാർട്ടിക്ക് വെളളിയാഴ്ച മെയിൽ അയച്ചിരുന്നു. നേരത്തെ മത്സരിക്കുന്നതിന് സംഭാവന സ്വീകരിക്കാൻ ക്രൌണ്ട് ഫണ്ടിംഗ് കാംപെയിൽ ആരംഭിച്ചിരുന്നു. യുപിഐ ക്യൂ ആർ കോഡുകളും സുചാരിത സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ ഈ രീതിയിലൊന്നും ഫണ്ട് കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് മത്സരത്തിൽ നിന്നും പിൻമാറുന്നതെന്നും സുചാരിത അറിയിച്ചു.   

റാലിയിൽ കുട്ടികൾ; അമിത്ഷാക്കെതിരെ പരാതി നൽകി കോൺ​ഗ്രസ്, കേസെടുത്തു


 

click me!