രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് 2021 മുതല്‍ സര്‍ക്കാര്‍ ജോലിയില്ല; തീരുമാനം പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

By Web TeamFirst Published Oct 22, 2019, 1:57 PM IST
Highlights

രണ്ട് കുട്ടികള്‍ വരെ ഉള്ളവര്‍ മാത്രമാണ് സര്‍ക്കാര്‍ ജോലിക്ക് യോഗ്യരെന്ന് നയം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, നിലവിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഈ നയം പിന്തുടരണമെന്നും...

ഗുവാഹത്തി: രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് 2021 ജനുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ ജോലി നല്‍കേണ്ടെന്ന് അസം കാബിനറ്റ് തീരുമാനം. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്‍റെ പബ്ലിക് റിലേഷന്‍ സെല്‍ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കി കഴിഞ്ഞു. 

2017 ല്‍ അസം സര്‍ക്കാര്‍ ജനസംഖ്യ - സ്ത്രീ ശാക്തീകരണ നയം നിയമസഭയില്‍ പാസാക്കിയിരുന്നു.  രണ്ട് കുട്ടികള്‍ വരെ ഉള്ളവര്‍ മാത്രമാണ് സര്‍ക്കാര്‍ ജോലിക്ക് യോഗ്യരെന്ന് നയം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, നിലവിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഈ നയം പിന്തുടരണമെന്നും ആവശ്യപ്പെടുന്നുണ്ട്. 

കൂടാതെ സംസ്ഥാനത്തെ ബസ് ചാര്‍ജ് 25 ശതമാനം ഉയര്‍ത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. പുതിയ ഭൂ നയവും മന്ത്രിസഭാ കൊണ്ടുവന്നു. ഭൂമിയില്ലാത്ത തദ്ദേശവാസികള്‍ക്ക് വീടുവയ്ക്കാനും കാര്‍ഷിക ആവശ്യത്തിനും ഭൂമി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 

click me!