പുലർച്ചെ വീട്ടിൽനിന്നിറങ്ങിയ ശേഷം വിവരമില്ല, മൊബൈൽ ലൊക്കേഷൻ നോക്കി കാർ കണ്ടെത്തിയപ്പോൾ ഡ്രൈവർ സീറ്റിൽ മൃതദേഹം

Published : Mar 02, 2025, 07:02 PM IST
പുലർച്ചെ വീട്ടിൽനിന്നിറങ്ങിയ ശേഷം വിവരമില്ല, മൊബൈൽ ലൊക്കേഷൻ നോക്കി കാർ കണ്ടെത്തിയപ്പോൾ ഡ്രൈവർ സീറ്റിൽ മൃതദേഹം

Synopsis

ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. 

ബംഗളുരു: 42കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളുരുവിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കൊഡിഗെഹള്ളി ഫ്ലൈ ഓവറിന് സമീപം ഒരു സ്വകാര്യ ആശുപത്രിയുടെ പരിസരത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്യാല നഗർ സ്വദേശിയായ അശ്വിനി കുമാർ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയ അശ്വിനി കുമാറിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതിനെ തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഇവിടെ എത്തിയപ്പോഴാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിപ്പെട്ടത്. കാറിനുള്ളിൽ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു അശ്വനി കുമാറിന്റെ ചലനമറ്റ ശരീരം. വിൻഡോ തകർത്ത് പൊലീസ് ഡോർ തുറന്നു. തുടർന്ന് പരിശോധിച്ചപ്പോഴേക്കും ഇയാൾ മരിച്ചെന്ന് സ്ഥിരീകരിച്ചു.

വാഹനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. അതേസമയം ശരീരത്തിൽ പൊള്ളലേറ്റത് പോലുള്ള അടയാളങ്ങൾ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. തുടർന്ന് ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അസ്വഭാവിക മരണത്തിന് കൊഡിഗെഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ തുടരന്വേഷണം നടത്തുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം