രണ്ട് വോട്ടർമാർക്ക് ഒരേ തിരിച്ചറിയൽ കാർഡ് നമ്പർ, മമതയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം

Published : Mar 02, 2025, 07:49 PM IST
രണ്ട് വോട്ടർമാർക്ക് ഒരേ തിരിച്ചറിയൽ കാർഡ് നമ്പർ, മമതയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം

Synopsis

പശ്ചിമ ബംഗാളിലെ ചില വോട്ടർമാരുടെ തിരിച്ചറിയൽ നമ്പർ മറ്റു സംസ്ഥാനങ്ങളിലെ  വോട്ടർമാർക്കുമുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു.

ദില്ലി : രണ്ട് വോട്ടർമാർക്ക് ഒരേ തിരിച്ചറിയൽ കാർഡ് നമ്പർ വന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. തിരിച്ചറിയൽ നമ്പർ മാത്രം നോക്കിയല്ല മറിച്ച് ഒരു മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നോക്കിയാണ് വോട്ടു ചെയ്യാൻ അനുവദിക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി. 

ഷഹബാസ് കേസിൽ സുപ്രധാന കണ്ടെത്തൽ, പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് മർദിക്കാനുപയോഗിച്ച നഞ്ചക്ക്

പശ്ചിമ ബംഗാളിലെ ചില വോട്ടർമാരുടെ തിരിച്ചറിയൽ നമ്പർ മറ്റു സംസ്ഥാനങ്ങളിലെ  വോട്ടർമാർക്കുമുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. വോട്ടർ നമ്പർ ഡിജിറ്റലായി അനുവദിക്കുന്നതിന് മുമ്പ് വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഒരേ നമ്പർ കിട്ടിയിട്ടുണ്ടാവാമെന്നും എന്നാൽ ഇതു കൊണ്ട് മാത്രം ഒരാൾക്ക് മറ്റൊരിടത്ത് വോട്ട് രേഖപ്പെടുത്താനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണ കുറിപ്പിൽ പറയുന്നു. ഭാവിയിൽ ഓരോ വോട്ടർക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുന്നതിനായി സാങ്കേതിക സൗകര്യം മെച്ചപ്പെടുത്തുമെന്നും കമ്മീഷൻ അറിയിച്ചു.  

 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന