മറാഠി അറിയില്ലെങ്കിൽ മഹാരാഷ്ട്രയിൽ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ലൈസൻസ് ഇല്ല; മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

Published : Aug 13, 2026, 10:16 AM IST
maharashtra taxi drivers marathi rule

Synopsis

ഓട്ടോ, ടാക്സി കാർ അടക്കം എല്ലാ വാണിജ്യ യാത്രാവാഹനങ്ങളും ഓടിക്കുന്നവർക്ക് മറാഠി ഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണമെന്നാണ് പുതിയ ചട്ടം. മറാഠി അറിയാത്ത ഡ്രൈവർമാരുണ്ടെങ്കിൽ ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.

മുംബൈ: മറാഠി അറിയില്ലെങ്കിൽ ഇനി മഹാരാഷ്ട്രയിൽ ടാക്സി ഡ്രൈവർമാർക്ക് ലൈസൻസും പെർമിറ്റും ലഭിക്കില്ല. മഹാരാഷ്ട്ര സർക്കാരാണ് ടാക്സി ഡ്രൈവർമാർക്കും ഉടമകൾക്കും മറാഠി ഭാഷ പരിജ്ഞാനം നിർബന്ധമാക്കിയത്. ഇതിന്റെ ഭാ​ഗമായി മ​ഹാരാഷ്ട്ര മോട്ടോർവാഹന ചട്ടം 2026 ഭേദ​ഗതി ചെയ്തു.

ഓട്ടോ, ടാക്സി കാർ അടക്കം എല്ലാ വാണിജ്യ യാത്രാവാഹനങ്ങളും ഓടിക്കുന്നവർക്ക് മറാഠി ഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണമെന്നാണ് പുതിയ ചട്ടം. മറാഠി അറിയാത്ത ഡ്രൈവർമാരുണ്ടെങ്കിൽ ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. മറാഠിയിൽ അടിസ്ഥാനപരമായ സംഭാഷണങ്ങൾ പോലും നടത്താൻ കഴിയുന്നില്ലെന്ന് കണ്ടെത്തിയാലാണ് നടപടിയുണ്ടാവുക. ആദ്യഘട്ടമായി ഡ്രൈവർക്ക് ഒരുമാസത്തെ നോട്ടീസ് നൽകും. ഈ കാലയളവിലും മറാഠി പഠിച്ചില്ലെങ്കിലാണ് മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുത. സസ്പെൻഷൻ കാലയളവിലും മറാഠി പഠിക്കുന്നില്ലെങ്കിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടിയും സ്വീകരിക്കും.

അതേസമയം, മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നീക്കം മുംബൈ ഉൾപ്പെടെയുള്ള ന​ഗരങ്ങളിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന ഡ്രൈവർമാർക്ക് തിരിച്ചടിയാകുമെന്ന് ആക്ഷേപമുണ്ട്. മറാഠി നിർബന്ധമാക്കിയ ഭേദ​ഗതിക്കെതിരേ വിവിധ തൊഴിലാളി സംഘടനകളും രം​ഗത്തെത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്'; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ
കർണാടക ബന്ദ് തുടങ്ങി; ബസ്, മെട്രോ സർവീസുകൾ പതിവുപോലെ; വൻ സുരക്ഷ; അവസാനനിമിഷം ബന്ദിൽനിന്ന് പിന്മാറി വിവിധ സംഘടനകൾ