'യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്'; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

Published : Aug 13, 2026, 10:09 AM ISTUpdated : Aug 13, 2026, 10:11 AM IST
uber driver salary

Synopsis

എന്നാൽ, യാത്ര പൂർത്തിയാകുമ്പോൾ യാത്രക്കാരന് വേണമെങ്കിൽ സ്വമേധയാ ടിപ്പ് നൽകാമെന്നും കേന്ദ്രം അറിയിച്ചു.

ദില്ലി: യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുതെന്ന് ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ. യാത്ര ബുക്ക് ചെയ്യുമ്പോൾ ടിപ്പ് നൽകാൻ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണമെന്നും ടിപ്പ് നൽകിയാൽ വേഗം വാഹനം ലഭിക്കും എന്ന പ്രേരണയും പാടില്ലെന്നും പറയുന്നു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടിപ്പ് ഓപ്ഷൻ കാണിക്കരുതെന്നും നിർദേശിച്ചു. റാപ്പിഡോ, ഊബർ, ഓല തുടങ്ങിയ ആപ്പുകൾക്ക്‌ ഗതാഗത മന്ത്രാലയമാണ് നിർദേശം നൽകിയത്. എന്നാൽ, യാത്ര പൂർത്തിയാകുമ്പോൾ യാത്രക്കാരന് വേണമെങ്കിൽ സ്വമേധയാ ടിപ്പ് നൽകാമെന്നും കേന്ദ്രം അറിയിച്ചു.

റോഡ് ഗതാഗത മന്ത്രാലയ‌മാണ് നിർദേശം നൽകിയത്. ആപ്പുകളിലെ സവിശേഷതകൾ 2025 ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടെന്നും നിർദേശത്തിൽ വ്യക്തമാക്കി. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമായ തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്രിമം കാണിക്കുന്നതോ ആയ ഒന്നും ആപ്പിൽ നൽകരുതെന്നും മാർഗ നിർദേശങ്ങളിൽ പറയുന്നു. നേരത്തെ, ഈ രീതി നിർത്താൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പ്ലാറ്റ്‌ഫോമുകളോട് നിർദേശിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടക ബന്ദ് തുടങ്ങി; ബസ്, മെട്രോ സർവീസുകൾ പതിവുപോലെ; വൻ സുരക്ഷ; അവസാനനിമിഷം ബന്ദിൽനിന്ന് പിന്മാറി വിവിധ സംഘടനകൾ
ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ വൻ തീപിടിത്തം; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു