
ദില്ലി: പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തുന്നതിൽ തടസമില്ലെന്ന് ഇഡി സുപ്രീംകോടതിയിൽ. അറസ്റ്റിനെതിരായ കെജരിവാളിന്റെ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട തെളിവായ 170 മൊബൈൽ ഫോണുകൾ നശിപ്പിക്കപ്പെട്ടു. മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്തതത്. മുഖ്യമന്ത്രിയായ കെജ്രിവാൾ ഒമ്പത് സമൻസുകൾ അവഗണിച്ചു. ചോദ്യം ചെയ്യലിൽ നിന്ന് ഓടിയൊളിച്ചെന്നും ഇഡി ആരോപിക്കുന്നു. അറസ്റ്റിനെതിരായ കെജ്രിവാളിൻ്റെ ഹർജി തള്ളണമെന്നും സുപ്രീം കോടതിയിൽ നൽകിയ മറുപടിയിൽ ഇഡി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam