
മുബൈ: വിദർഭയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ യവത്മലിൽൽ മഹായുതി സഖ്യത്തിന് വേണ്ടി പ്രചാരണത്തിന് എത്തിയ ഗഡ്കരി പ്രസംഗിക്കുന്നതിനിടെ ആണ് കുഴഞ്ഞുവീണത്. ഉടൻ പ്രവർത്തകർ ചേർന്ന് ഗഡ്കരിയെ പുറത്തേക്ക് കൊണ്ടുപോയി വൈദ്യ സഹായം നൽകി.
ചൂട് താങ്ങാൻ കഴിയാതെയാണ് വീണുപോയതെന്ന് ഗഡ്കരി എക്സിൽ കുറിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും അടുത്ത പര്യടന കേന്ദ്രത്തിലേക്ക് നീങ്ങുകയാണെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. മറ്റന്നാൾ വോട്ടെടുപ്പ് നടക്കുന്ന യവത്മാൾ-വാഷിം അടക്കമുള്ള എട്ട് മണ്ഡലങ്ങളിൽ ഇന്ന് പരസ്യ പ്രചാരണം അവസാനിച്ചു.
കൊട്ടിക്കലാശത്തില്‍ ആവേശം അതിരുവിട്ടു, പലയിടത്തും വൻ സംഘര്‍ഷം; പരസ്യപ്രചാരണത്തിന് കൊടിയിറക്കം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam