'എത്ര കാലം ജയിലിൽ കഴിഞ്ഞാലും കെജ്രിവാൾ തന്നെ മുഖ്യമന്ത്രി'; എഎപി ജനറൽ സെക്രട്ടറി സന്ദീപ് പഥക്

Published : Jun 03, 2024, 10:27 AM IST
'എത്ര കാലം ജയിലിൽ കഴിഞ്ഞാലും കെജ്രിവാൾ തന്നെ മുഖ്യമന്ത്രി';  എഎപി ജനറൽ സെക്രട്ടറി  സന്ദീപ് പഥക്

Synopsis

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലും എഎപി വിജയിക്കും. പാർട്ടിക്കുള്ളിൽ പ്രതിസന്ധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദില്ലി: എത്ര കാലം ജയിലിൽ കഴിഞ്ഞാലും കെജ്രിവാൾ തന്നെയായിരിക്കും മുഖ്യന്ത്രിയെന്ന് എഎപി ജനറൽ സെക്രട്ടറി സന്ദീപ് പഥക് ഏഷ്യാനെറ്റ് ന്യൂസിനോട്. പാർട്ടി ഒറ്റക്കെട്ടായി കെജ്രിവാളിനൊപ്പമെന്നും എക്സിറ്റ് പോളുകൾ ശുദ്ധതട്ടിപ്പാണെന്നും സന്ദീപ് പഥക് ചൂണ്ടിക്കാട്ടി. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലും എഎപി വിജയിക്കും. പാർട്ടിക്കുള്ളിൽ പ്രതിസന്ധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ രണ്ടാം നിര നേതൃത്വത്തിലേക്ക് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതല കൈമാറി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നൽകി. അതേ സമയം, സഞ്ജയ് സിം​ഗിനെ ചുമതലകൾ ഏൽപിച്ചില്ല. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിൻ്റെ ടീമിനൊപ്പമായിരിക്കും. സുനിത കെജ്രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക് തൽക്കാലമിറങ്ങേണ്ടെന്നും കെജരിവാൾ നിർദേശം നൽകി. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം