നയാപൈസ കൈയിലില്ല, ശമ്പളം തരാതെ കമ്പനി; ഗതികേട് കൊണ്ട് ഓഫീസിന് മുന്നിലെ നടപ്പാതയിൽ ഉറങ്ങി യുവാവ്, ചിത്രം വൈറൽ

Published : Aug 03, 2025, 08:57 PM IST
sleep office

Synopsis

ശമ്പളം നൽകാത്തതിനെ തുടർന്ന് പുണെയിലെ ഒരു കമ്പനി ഓഫീസിന് പുറത്ത് ജീവനക്കാരൻ ഉറങ്ങിക്കൊണ്ട് പ്രതിഷേധിച്ചു. ജൂലൈ 29 മുതൽ ശമ്പളം ലഭിക്കാത്തതിനാൽ ഓഫീസിന് പുറത്ത് ഉറങ്ങാൻ നിർബന്ധിതനായെന്നും കത്തിൽ പറയുന്നു. 

പുനെ: ശമ്പളം നൽകാത്തതിനെ തുടർന്ന് ഓഫീസിന് പുറത്ത് ഉറങ്ങിക്കൊണ്ട് പ്രതിഷേധിച്ച ജീവനക്കാരന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഹൃദയഭേദകമായ ഒരു കത്തും ഉറങ്ങുന്ന യുവാവിന്‍റെ അടുത്ത് ഉണ്ടായിരുന്നു. സ്ലീപ്പിംഗ് ബാഗിനുള്ളിൽ നടപ്പാതയിൽ ഉറങ്ങുന്ന ജീവനക്കാരനെ കാണാം. കത്തിൽ തനിക്ക് ശമ്പളം ലഭിക്കാത്തതിനാൽ ജൂലൈ 29, 2025 മുതല്‍ കമ്പനി ഓഫീസിന് പുറത്ത് ഉറങ്ങാൻ നിർബന്ധിതനാവുകയായിരുന്നു എന്നാണ് എഴുതിയിട്ടുള്ളത്. നിലവിൽ ജീവിക്കാൻ ഒരു പൈസ പോലും കൈവശമില്ലെന്നും കത്തിൽ പറയുന്നു.

കമ്പനിയുടെ എച്ച്ആറുമായി ജീവനക്കാരൻ ഈ വിഷയം സംസാരിച്ചെങ്കിലും, എച്ച്ആർ പ്രതികരിച്ചില്ലെന്നും മിണ്ടാതിരുന്നു എന്നും കത്തിൽ പറയുന്നു. ഒടുവിൽ, ഒരു അപൂർവമായ പ്രതിഷേധമെന്ന നിലയിൽ, ജീവനക്കാരൻ തന്‍റെ ഓഫീസിന് തൊട്ടുമുന്നിലെ നടപ്പാതയിൽ ഉറങ്ങാൻ തീരുമാനിക്കുകയായിരുന്നു. കത്തിലെ മറ്റ് ചില വിവരങ്ങൾ വ്യക്തമല്ല.

പ്രതിഷേധിച്ച ജീവനക്കാരൻ നിയമപരമായ നീങ്ങണമെന്നാണ് ഭൂരിഭാഗം നെറ്റിസൺമാരും നിർദ്ദേശിച്ചത്. ഇത്തരം വിഷയങ്ങളിൽ തൊഴിൽ മന്ത്രാലയം ഇടപെടേണ്ടതിന്‍റെ ആവശ്യകത ചിലർ ചൂണ്ടിക്കാട്ടി. ജീവനക്കാർ അമിതമായി ജോലി ചെയ്യാനും പ്രതിഫലമില്ലാതെ ഏറെ നേരം ജോലി ചെയ്യാനും നിർബന്ധിതരാകുന്ന പല ബഹുരാഷ്ട്ര കമ്പനികളുടെയും മോശം തൊഴിൽ സംസ്കാരത്തെയും പലരും വിമർശിച്ചു.

"ഇത് ഭയാനകമാണ്. ജീവനക്കാർ ആഴ്ചയിൽ 70+ മണിക്കൂർ ജോലി ചെയ്യാൻ അവർ ആഗ്രഹിക്കുന്നു, പക്ഷേ ശമ്പളം കൃത്യസമയത്ത് നൽകാൻ കഴിയില്ല," ഒരു ഉപയോക്താവ് പറഞ്ഞു. "ഇത് ശരിക്കും മോശമാണ്," മറ്റൊരാൾ അഭിപ്രായപ്പെട്ടു. "രാത്രി ഷിഫ്റ്റിൽ ജോലിക്ക് നിയോഗിച്ചതുകൊണ്ട് ഞാൻ മിക്കവാറും ഓഫീസിനുള്ളിൽ ഉറങ്ങിയിരുന്നു. വിഷമമൊന്നുമില്ല," വേറൊരാൾ ഓർമ്മിച്ചു. "അതുകൊണ്ടാണ് ഈ സ്വകാര്യ ജോലികൾ മോശമാകുന്നത്,"എന്നാണ് മറ്റെരാൾ പ്രതികരിച്ചത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ