
ദില്ലി: ഇന്ത്യയിൽ കൊവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ. വാക്സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ആണ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. വൈറസിൻ്റെ സ്വഭാവ സവിശേഷതകൾക്ക് മാറിയിട്ടില്ല എന്നത് വാകസിൻ പ്രയോഗത്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
കൊവിഡ് പ്രതിരോധത്തിൽ കേരളത്തിനുണ്ടായ വീഴ്ച മറ്റു സംസ്ഥാനങ്ങൾക്ക് ഒരു പാഠമാണെന്നും പ്രതിരോധപ്രവർത്തനത്തിലെ വീഴ്ചകൾ എങ്ങനെയാണ് സാഹചര്യങ്ങൾ കൂടുതൽ ഗൗരവകരമാക്കുന്നതെന്നും ഇതിലൂടെ മനസിലാക്കാമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ ആദ്യഘട്ടത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുറവായിരുന്നു. എന്നാൽ ഓണത്തിന് ശേഷം രോഗികളുടെ എണ്ണം കൂടി.
ഓണഘോഷത്തിൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചില്ല. ഇതോടെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ടായിരമായിരുന്നത് ഉയർന്നു. മറ്റു സംസ്ഥാനങ്ങൾ കേരളത്തിനുണ്ടായ ഈ വീഴ്ചയിൽ നിന്നും പാഠം ഉൾക്കൊള്ളണം. കൊവിഡ് നിയന്ത്രണങ്ങളിൽ വന്ന ഇളവും കേരളത്തിന് തിരിച്ചടിയായെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam