നീറ്റ് പരീക്ഷ; വിദേശത്ത് പരീക്ഷാ കേന്ദ്രങ്ങളില്ല

By Web TeamFirst Published Aug 24, 2020, 4:11 PM IST
Highlights

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്ക് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ദില്ലി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്ക് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെപ്റ്റംബര്‍ 13ന് പരീക്ഷ നടക്കാനിരിക്കെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ടെസ്റ്റിംഗ് ഏജൻസിയും മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയും അറിയിച്ചു. ഇത് അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം. അതേസമയം വിദ്യാര്‍ത്ഥികൾക്ക് വന്ദേ ഭാരത് വിമാനത്തിൽ പരീക്ഷക്കായി എത്താൻ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 

വിമാന ടിക്കറ്റ് ലഭ്യമാക്കണം.  പരീക്ഷയില്‍ പങ്കെടുക്കാനായി എത്താൻ പ്രവാസി വിദ്യാര്‍ത്ഥികൾക്ക്  ആവശ്യത്തിന് സമയമുണ്ടെന്നും കോടതി പറഞ്ഞു. പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ത്ഥികൾക്ക് ക്വാറന്‍റീൻ ഇളവ് തേടി സംസ്ഥാന ആരോഗ്യ വകുപ്പിനെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ കോടതി അറിയിച്ചു. അയ്യായിരത്തോളം പ്രവാസി വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയിൽ പങ്കെടുക്കാൻ അപേക്ഷിച്ചിരിക്കുന്നത്.

click me!