തമിഴ്നാട്ടിൽ രാഷ്ട്രീയ ഭിന്നത ശക്തമാകുന്നു, ബിജെപിയുടെ വേൽയാത്രക്ക് സർക്കാർ അനുമതി നിഷേധിച്ചു

Published : Nov 05, 2020, 12:55 PM ISTUpdated : Nov 06, 2020, 11:56 AM IST
തമിഴ്നാട്ടിൽ രാഷ്ട്രീയ ഭിന്നത ശക്തമാകുന്നു, ബിജെപിയുടെ വേൽയാത്രക്ക് സർക്കാർ അനുമതി നിഷേധിച്ചു

Synopsis

വേൽയാത്രയുമായി മുന്നോട്ട് പോകും. സഖ്യത്തിലെ മര്യാദകൾ അണ്ണാ ഡിഎംകെ പാലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപിയുടെ വേൽയാത്രക്ക് അനുമതി നിഷേധിച്ചു. അണ്ണാ ഡിഎംകെയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യത്തിലെ ഭിന്നതകൾ ശക്തമാകുന്നതിനിടെയാണിത്. മദ്രാസ് ഹൈക്കോടതിയിലാണ് വേൽയാത്രക്ക് അനുമതി നൽകാനാവില്ലെന്ന നിലപാട് അണ്ണാ ഡിഎംകെ സർക്കാർ അറിയിച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. വേൽയാത്ര തടസപെടുത്താൻ ആർക്കും കഴിയില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. വേൽയാത്രയുമായി മുന്നോട്ട് പോകും. സഖ്യത്തിലെ മര്യാദകൾ അണ്ണാ ഡിഎംകെ പാലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സംഘപരിവാറിന്റെ ബി ടീമാണ് കോൺഗ്രസ്', രാജ്യസഭ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ അട്ടിമറി വിജയത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ഒഡീഷയിലും എൻഡിഎക്ക് അട്ടിമറി ജയം, നിതീഷും നിതിൻ നവീനും ജയം; കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയെന്ന് റിപ്പോർട്ട്