ബീഹാറില്‍ ബോട്ടപകടം: ഗംഗാ നദിയില്‍ ബോട്ട് തലകീഴായി മറിഞ്ഞു, നിരവധിപ്പേരെ കാണാതായി

Web Desk   | ANI
Published : Nov 05, 2020, 12:33 PM ISTUpdated : Nov 05, 2020, 12:38 PM IST
ബീഹാറില്‍ ബോട്ടപകടം: ഗംഗാ നദിയില്‍ ബോട്ട് തലകീഴായി മറിഞ്ഞു, നിരവധിപ്പേരെ കാണാതായി

Synopsis

ഒരാൾ മരിച്ചു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ബോട്ട് തലകീഴായി മറിയുകയായിരുന്നെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്

ബഗൽപൂര്‍: ബീഹാറിലെ ബഗൽപൂരിൽ ബോട്ട് അപകടം. 100 പേരുമായി സഞ്ചരിച്ച ബോട്ട് ഗംഗാ നദിയിൽ മറിഞ്ഞാണ് അപകടം. 11 പേരെ  രക്ഷപ്പെടുത്തി.  ഒരാൾ മരിച്ചു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ബോട്ട് തലകീഴായി മറിയുകയായിരുന്നെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തെരച്ചില്‍ നടത്തുന്നുണ്ട്. വിവരം അറിഞ്ഞതിന് പിന്നാലെ നിരവധി ആളുകളാണ് നദിക്കരയില്‍ തടിച്ചുകൂടിയത് എന്നാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സംഘപരിവാറിന്റെ ബി ടീമാണ് കോൺഗ്രസ്', രാജ്യസഭ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ അട്ടിമറി വിജയത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ഒഡീഷയിലും എൻഡിഎക്ക് അട്ടിമറി ജയം, നിതീഷും നിതിൻ നവീനും ജയം; കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയെന്ന് റിപ്പോർട്ട്