
ലഖ്‌നൗ: പൊതുജനസേവനത്തേക്കാൾ വലുതല്ല ഒരു മതവുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സർക്കാർ ജീവനക്കാരെ പ്രചോദിപ്പിക്കാൻ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നന്നായി ജോലി ചെയ്യുന്നവനെ ജനങ്ങൾ എന്നുമോർക്കുമെന്നും, താൻ ദിവസം 18 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"പൊതുജന സേവനത്തേക്കാൾ വലിയൊരു മതമില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ നന്നായി പരിഹരിക്കാൻ അവരുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സിവിൽ സർവ്വീസ് ഓഫീസർമാർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലേക്ക് വരുന്ന മിക്ക പരാതികളും വായിക്കാതെയാണ് പരിഹരിച്ചുവെന്ന് രേഖപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മിക്ക ജീവനക്കാരും സമയത്തിന് ഓഫീസിൽ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam