
ബംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിലെ ആദിവാസി കോളനിയിലേക്ക് റോഡില്ലാത്തതിനെ തുടർന്ന് മൃതദേഹം എത്തിച്ചത് വടിയിൽ കെട്ടിതൂക്കി. മുടിഗെരെ താലൂക്കിലാണ് സംഭവം. 55കാരിയായ ശാരദാമ്മയാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് കലസയിലെ സ്വകാര്യ ക്ലിനിക്കിൽ മണ്ണാകുബ്രിയിലെ ആദിവാസി ഊരിലെ ശാരദാമ്മ മരിച്ചത്. സമീപത്തെ കാലകൊടു പ്രദേശം വരെയാണ് വാഹനം എത്തിക്കാനുള്ള റോഡുള്ളത്. തുടർന്ന് മൂന്നു കിലോമീറ്ററോളം ദൂരം മൃതദേഹം പുതപ്പിൽ പൊതിഞ്ഞുകെട്ടി വടിയിൽ കെട്ടി തൂക്കി ചുമടായി കൊണ്ടുവരുകയായിരുന്നു.
മൂന്നു കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്ന സ്ഥലത്തേക്കാണ് റോഡില്ലാത്തത്. വർഷങ്ങളായി റോഡില്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ശാരദാമ്മയുടെ മകൻ മരത്തിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റപ്പോഴും ആശുപത്രിയിലെത്തിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും പ്രദേശവാസികൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam