Latest Videos

ചൈനീസ് പൗരന്മാര്‍ക്ക് റൂം നല്‍കേണ്ട; തീരുമാനവുമായി ദില്ലിയിലെ ഹോട്ടലുടമകള്‍

By Web TeamFirst Published Jun 25, 2020, 8:41 PM IST
Highlights

ഇന്ത്യയോടുള്ള ചൈനയുടെ സമീപനം ഹോട്ടലുടമകളില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മഹേന്ദ്രഗുപ്ത പറഞ്ഞു.
 

ദില്ലി: ദില്ലിയിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ചൈനീസ് സ്വദേശികള്‍ക്ക് റൂം നല്‍കേണ്ടെന്ന് ദില്ലിയിലെ ഹോട്ടലുടമകളുടെ സംഘടനയായ ദില്ലി ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. ഗല്‍വാനില്‍ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. 

ദില്ലി നഗരത്തില്‍ 3000 ബജറ്റ് ഹോട്ടലുകളാണ് സംഘടനക്ക് കീഴിയലുള്ളത്. ഇവയില്‍ 75000 റൂമുകളുമുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രെഡേഴ്‌സിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഹോട്ടലുടമകളുടെ സംഘടന ചൈനീസ് പൗരന്മാര്‍ക്ക് റൂം നല്‍കേണ്ടെന്ന് തീരുമാനിച്ചത്.

ഇന്ത്യയോടുള്ള ചൈനയുടെ സമീപനം ഹോട്ടലുടമകളില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മഹേന്ദ്രഗുപ്ത പറഞ്ഞു. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്യും. ദില്ലിയിലെ ഹോട്ടലുകളില്‍ ഇനി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

click me!