
ദില്ലി: എല്ലാ ദിവസവും കശ്മീര്‍ സംബന്ധമായ കേസുകള്‍ ദിവസവും കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി ജഡ്ജി. കശ്മീര്‍ കേസ് കേള്‍ക്കാന്‍ സമയമില്ല. ഞങ്ങള്‍ക്ക് അയോധ്യ കേസ് കേള്‍ക്കാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വൈക്കോ, തരിഗാമി എന്നിവരടക്കം നല്‍കിയ ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം. അയോധ്യ കേസില്‍ ദിവസവും വാദം കേള്‍ക്കുന്നതിനാല്‍ കശ്മീര്‍ ഹര്‍ജികള്‍ കേള്‍ക്കാന്‍ സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടര്‍ന്ന് മുഴുവന്‍ കശ്മീര്‍ ഹര്‍ജികളും ചൊവ്വാഴ്ച ഭരണഘടന ബെഞ്ച് പരിഗണിക്കാനും തീരുമാനമായി.
എന്‍വി രമണ തലവനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ കേള്‍ക്കുന്നത്. ഫാറൂഖ് അബ്ദുള്ളയെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭ എംപി വൈക്കോ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിരുന്നു. നിയമപ്രകാരമാണ് ഫാറൂഖ് അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നതെന്നും വേണമെങ്കില്‍ വൈക്കോക്ക് പുതിയ ഹര്‍ജി നല്‍കാമെന്നുമായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam