
രാജസ്ഥാൻ: വിദേശ യാത്ര നടത്തിയതിന്റെ തെളിവുകളൊന്നുമില്ലാത്ത, അറുപതു വയസ്സുള്ള സ്ത്രീ കൊവിഡ് 19 ബാധിച്ചതിനെ തുടർന്ന് മരിച്ചു. രാജസ്ഥാനിലെ ബിക്കാനീറിലെ ആശുപത്രിയിലാണ് മരണം നടന്നത്. ഏറ്റവും ഒടുവിൽ 12 പേർക്കാണ് ഇവിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 191 ആയതായി ഔദ്യോഗിക വക്താവ് അറിയിച്ചു. പുതിയ രോഗബാധിതരിൽ എട്ടു പേർ ദില്ലിയിലെ താലിബ്ഗ് ജമാഅത്ത് സമ്മളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയവരാണ്. .
നാലുദിവസം മുമ്പാണ് ബിക്കാനീറിലെ സർക്കാർ ആശുപത്രിയിൽ അറുപത് വയസ്സുള്ള സ്ത്രീയെ പ്രവേശിപ്പിച്ചത്. അവർ ഒരിടത്തും യാത്ര പോയിട്ടില്ല. ശാരീരിക വൈകല്യമുള്ള വ്യക്തിയായിരുന്നു അവർ. അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് വ്യക്തമാക്കി. ബൻസര, ബിൽവാര, ജുൻജുനു. ചുരു എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് രോഗബാധിതരായ എട്ടുപേർ. ഇവരിൽ രണ്ടുപേരുടെ പരിശോധനാ ഫലം ആദ്യം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് പോസിറ്റീവ് ആയിത്തീർന്നു. സംസ്ഥാനത്ത് ഇതോടെ 191 പേരാണ് കൊവിഡ് 19 രോഗബാധിതർ.
കൊവിഡ് ബാധിതരാകുമെന്ന് ഭയം; ദമ്പതികൾ ജീവനൊടുക്കി ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam