
നോയിഡ: നോയിഡയില്‍ കൊല്ലപ്പെട്ട നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയയ്ക്ക് പോലീസിന്‍റെ വെടിയേറ്റു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രേമിക്കുമ്പോഴാണ് ഇയാൾക്ക് വെടിയേറ്റത്. കാലിലാണ് വെടിയേറ്റിട്ടുള്ളത്. ആഗസ്റ്റ് 21നാണ് യുവതിയെ ഗുരുതര പൊള്ളലുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് മരിക്കുകയായിരുന്നു. തന്റെ മുന്നിലിട്ട് അച്ഛനും ബന്ധുക്കളും അമ്മയെ തീ കൊളുത്തുകയായിരുന്നു എന്ന് നിക്കിയുടെ മകൻ പൊലീസിന് മൊഴി നൽകിയിരുന്നു.
സ്ത്രീധനം ആവശ്യപ്പെട്ട് നിക്കിയെ നിരന്തരം ഭർതൃവീട്ടുകാർ ഉപദ്രവിച്ചിരുന്നതായി നിക്കിയുടെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. എന്നാല്‍ നിക്കിയെ താൻ കൊലപ്പെടുത്തിയതല്ല എന്നാണ് ഭർത്താവ് വിപിന്‍റെ വാദം. നിക്കി സ്വയം തീകൊളുത്തിയതാണെന്നും അതുകൊണ്ടുതന്നെ തനിക്ക് പശ്ചാത്താപം ഇല്ലെന്നും വിപിൻ പറയുന്നു.