
സൂററ്റ്:നാമനിർദേശ പത്രികയിൽ പിന്തുണച്ചവർ പിന്മാറിയതോടെ സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ പത്രിക തള്ളി. നിലേഷിനെ നിർദേശിച്ച മൂന്നു പേരും നാമനിർദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നൽകിയതോടെയാണ് പത്രിക അസാധുവായത്. കഴിഞ്ഞ ദിവസം മൂന്നു പേരെയും കാണാനില്ലെന്ന് കാണിച്ച് കോണ്ഗ്രസ് പരാതി നൽകിയിരുന്നു. മണ്ഡലത്തിൽ പകരം സ്ഥാനാർഥിയായി നിലേഷിനൊപ്പം നാമനിർദേശ പത്രിക നൽകിയ സുരേഷ് പദ്ലസയുടെ പത്രികയും തള്ളി. സുരേഷിന്റെ ഏക നിർദേശകൻ പിന്മാറിയതോടെയാണിത്. ഇതോടെ സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഉണ്ടാകില്ല. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ഇന്ത്യ സഖ്യത്തിന്‍റെ റാഞ്ചിയിലെ റാലിയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്നില്ല. ശാരീരികമായി സുഖമില്ലാത്തിതുകൊണ്ടെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഭാര്യ സുനിത കെജ്രവാള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.റാലിയിൽ കോൺഗ്രസ് - ആർജെഡി നേതാക്കൾ തമ്മിൽ കയ്യാങ്കളിയുണ്ടായി.ചത്ര സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് സൂചന.അണികള്‍ തമ്മിൽ കസേര എറിഞ്ഞും പ്രതിഷേധിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam