
ദില്ലി: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സപ നിയമത്തിന് കീഴിൽ വരുന്ന പ്രശ്നബാധിത മേഖലകളുടെ എണ്ണം കുറച്ചതായി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു (Home Minister Amit Shah today announced that areas covered under the controversial law Armed Forces (Special Powers) Act in Nagaland, Assam and Manipur will be reduced after decades). നാഗാലാൻഡ്, അസം, മണിപ്പൂർ സംസ്ഥാനങ്ങളിലെ പ്രശ്നബാധിത മേഖകളുടെ എണ്ണമാണ് കുറച്ചത്.ഈ പ്രദേശങ്ങളിലെ സുരക്ഷ സാഹചര്യം മെച്ചപ്പെട്ടതിനാലാണ് നടപടിയെന്നും അഫ്സപ നിയമം പ്രഖ്യാപിച്ച് പതിറ്റാണ്ടുകൾക്കിടയിൽ ഇങ്ങനെയൊരു നീക്കം ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. അഫ്സപ നിയമത്തിലെ പ്രശ്നബാധിത മേഖലകൾ ചുരുക്കാനുള്ള തീരുമാനം ചരിത്രപരമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജിജു പ്രതികരിച്ചു.
നാഗാലാൻസിൽ ഏഴ് ജില്ലകളിലെ 15 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പുതിയ ഇളവ് അനുസരിച്ച് അഫ്സപ നിയമം പിൻവലിക്കപ്പെടും. മണിപ്പൂരിൽ ആറ് ജില്ലകളിലെ 15 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും ഇനി അഫ്സപ ഉണ്ടാവില്ല. അസമിൽ 23 ജില്ലകളിൽ പൂർണ്ണമായും ഒരു ജില്ലയിൽ ഭാഗികമായും അഫ്സ്പാ പിൻവലിക്കും. അസമിൽ ആകെ 33 ജില്ലകളാണുള്ളത് എന്നിരിക്കെ സൈനിക നിയമത്തിൽ വലിയൊരു മോചനമാണ് നിലവിൽ ബിജെപി ഭരിക്കുന്ന ഈ സംസ്ഥാനത്തിന് ലഭിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam