​ഗജുവാക്കയിൽ രാഷ്ട്രീയക്കാരനല്ല, സിപിഎം സ്ഥാനാർഥിയായി വെൽഡിങ് തൊഴിലാളി; ശശി തരൂരടക്കം പ്രചാരണത്തിനെത്തി

Published : May 11, 2024, 10:15 AM IST
​ഗജുവാക്കയിൽ രാഷ്ട്രീയക്കാരനല്ല, സിപിഎം സ്ഥാനാർഥിയായി വെൽഡിങ് തൊഴിലാളി; ശശി തരൂരടക്കം പ്രചാരണത്തിനെത്തി

Synopsis

 വൈഎസ്ആർസിപിയുടെയും ടിഡിപി സഖ്യത്തിന്‍റെ പണക്കൊഴുപ്പ് വെല്ലുവിളിയെങ്കിലും പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് സ്ഥാനാർഥിയുടെ ശ്രമം.

വിശാഖപ്പട്ടണം: ആന്ധ്രപ്രദേശിൽ മെയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിശാഖപ്പട്ടണം ഗജുവാക്ക നിയമസഭാ മണ്ഡലത്തിൽ ഇന്ത്യ സംഘത്തിന്‍റെ സ്ഥാനാർത്ഥി ഒരു രാഷ്ട്രീയക്കാരനല്ല. ശക്തരായ എതിരാളികളെ പരാജയപ്പെടുത്താൻ ഗജുവാക്ക നിയമസഭാ മണ്ഡലത്തിൽ  ഒരു വെൽഡിംഗ് തൊഴിലാളിയെ ആണ് സിപിഎം പരീക്ഷിക്കുന്നത്. സിഐടിയു പ്രവർത്തകനായ എം. ജഗ്ഗുനായിഡു ആണ് ആ സ്ഥാനാർത്ഥി. 10 വർഷത്തിലധികമായി മേഖലയിലെ വിവിധ പ്ലാൻറുകളിൽ വെൽഡിംഗ് തൊഴിലാളിയായി ജോലി ചെയ്യുകയാണ് ജഗ്ഗുനായിഡു.

തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങൾ ചർച്ചയാകുന്ന മണ്ഡലത്തിൽ തൊഴിലാളികൾക്കിടയിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ കണ്ടെത്തിയ സിപിഎം നീക്കം എതിരാളികളേയും അമ്പരപ്പിച്ചിട്ടുണ്ട്. വിശാഖപ്പട്ടണം സ്റ്റീൽ പ്ലാന്‍റ് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ആശങ്കയും പ്രതിഷേധവും ശക്തമായിരിക്കെയാണ് എം.ജഗ്ഗുനായിഡുവിനെ ഇറക്കിയുള്ള സിപിഎമ്മിന്‍റെ പരീക്ഷണം.  സ്റ്റീൽ പ്ലാന്‍റ് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എം. ജഗ്ഗുനായിഡു. 

സിപിഎം പിബി അംഗങ്ങളും ശശി തരൂർ അടക്കം കോൺഗ്രസ് നേതാക്കളും പ്രചാരണത്തിനെത്തിയതും പ്രതീക്ഷ നൽകുന്നുണ്ടെന്ന് ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർഥി എം. ജഗ്ഗുനായിഡു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  വൈഎസ്ആർസിപിയുടെയും ടിഡിപി സഖ്യത്തിന്‍റെ പണക്കൊഴുപ്പ് വെല്ലുവിളിയെങ്കിലും പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് സ്ഥാനാർഥിയുടെ ശ്രമം. 2009ൽ മണ്ഡല പുനർനിർണയത്തിലൂടെ ഗജുവാക്ക നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ സിപിഎം 16 ശതമാനം വോട്ട് നേടിയിരുന്നു.

വീഡിയോ സ്റ്റോറി കാണാം

Read More : '29 മുറിവുകൾ, തെളിവായി വീഡിയോ കോളും സിസിടിവി ദൃശ്യങ്ങളും'; വിഷ്ണുപ്രിയ വധക്കേസിൽ ശിക്ഷ തിങ്കളാഴ്ച വിധിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല
തീരുമാനമെടുത്തത് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം; ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ്; ബിഎംസി തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യമില്ല