
പൂനെ: കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ രാജ്യത്ത് ഒറ്റ ബോംബ് സ്ഫോടനം പോലും നടന്നിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇതിന് കാരണമെന്നും ജാവ്ദേക്കര്‍ പറഞ്ഞു. ബി ജെ മെഡിക്കല്‍ കോളേജില്‍ ജന്‍ ഔഷധി ദിവസ് ആഘോസങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ നിരവധി ബോംബു സ്ഫോടനം ഉണ്ടായിട്ടുണ്ട്. മോദി സര്‍ക്കാരിന് മുന്‍പുള്ള വര്‍ഷങ്ങള്‍ എങ്ങനെയായിരുന്നു. പൂനെ, വഡോദര, അഹമ്മദ്നഗര്‍, ദില്ലി, മുംബൈ എന്നീ നഗരങ്ങളിലെല്ലാം നടന്നത് നമ്മള്‍ കണ്ടതാണ്. പത്ത് ദിവസങ്ങളില്‍ ഒന്ന് വച്ച് ബോബുസ്ഫോടനങ്ങള്‍ ഉണ്ടായി. നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷത്തിന് ഇടയില്‍ ഇത്തരമൊരു സംഭവം പോലും നടന്നിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യ സുരക്ഷയ്ക്ക് വേണ്ടി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികളാണ് ഇതിന് കാരണമെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
ആരോഗ്യ പരിപാലന മേഖലയില്‍ ശ്രദ്ധേയമായ നിരവധി പദ്ധതികളും മോദി സര്‍ക്കാര്‍ കൊണ്ടുവന്നു. ജന്‍ഔഷധി ഷോപ്പുകളും ആയുഷ്മാന്‍ ഭാരത് പദ്ധതി, യോഗ, ഫിറ്റ് ഇന്ത്യ മൂവ്മെന്‍റ് എന്നിവയെല്ലാം പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam