ജമ്മുകശ്മീര്‍ മണ്ഡലപുനര്‍നിര്‍ണയം: 90 നിയമസഭാ മണ്ഡലങ്ങള്‍, പാര്‍ലമെന്‍റ് മണ്ഡലങ്ങളുടെ എണ്ണത്തില്‍ മാറ്റമില്ല

Published : May 05, 2022, 04:00 PM ISTUpdated : May 05, 2022, 04:07 PM IST
ജമ്മുകശ്മീര്‍ മണ്ഡലപുനര്‍നിര്‍ണയം: 90 നിയമസഭാ മണ്ഡലങ്ങള്‍, പാര്‍ലമെന്‍റ് മണ്ഡലങ്ങളുടെ എണ്ണത്തില്‍ മാറ്റമില്ല

Synopsis

ജമ്മുമേഖലയില്‍ 43 സീറ്റുകളും കശ്മീരിൽ 47 നിയമസഭ മണ്ഡലങ്ങളുമാണ് ഉള്ളത്. പാര്‍ലമെന്‍റ് മണ്ഡലങ്ങളുടെ എണ്ണത്തില്‍ മാറ്റമില്ല. 

ശ്രീനഗര്‍: ജമ്മുകശ്മീര്‍ (Jammu and Kashmir) മണ്ഡല പുനർനിര്‍ണയം പൂര്‍ത്തിയായി. മണ്ഡല പുനര്‍നിർണയത്തിന്‍റെ വിജ്ഞാപനം പുറത്തിറങ്ങി. നിയമസഭ സീറ്റുകള്‍ 83 ല്‍ നിന്ന് 90 ആയി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 37 സീറ്റുകളുള്ള ജമ്മുവില്‍ പുനർനിർണയത്തോടെ സീറ്റുകള്‍ 43 ഉം കശ്മീരില്‍ 46 ല്‍ നിന്ന് 47 ഉം ആകും. പാർലമെന്‍റ് സീറ്റുകളുടെ എണ്ണത്തില്‍ മാറ്റമില്ലെങ്കിലും മണ്ഡലത്തിന്‍റെ ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുനര്‍നിർണയത്തില്‍ എല്ലാ പാര്‍ലമെന്‍റ് സീറ്റുകളിലും  ഇതാദ്യമായി തുല്യ നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ടാകും. ജമ്മുകശ്മീരില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും പലായനം ചെയ്തവരുടെ പ്രാതിനിധ്യത്തിനായി നിയമസഭയിലേക്ക് അംഗത്തെ നാമനിർദേശം ചെയ്യണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് സർക്കാരിന് കൈമാറും.

  • രാജ്യദ്രോഹക്കുറ്റം നിലനിർത്തണം'; സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ച് അറ്റോർണി ജനറൽ

ദില്ലി: ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ (k k venugopal) സുപ്രീംകോടതിയിൽ (supreme court). ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കാൻ തിങ്കളാഴ്ച്ച വരെ കോടതിസമയം അനുവദിച്ചു. ചൊവ്വാഴ്ച്ച ഹർജികളിൽ വീണ്ടും വാദം കേൾക്കും. 

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാലബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ അറിയിച്ചത്. രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദേശം കൊണ്ടുവരണമെന്നും എജി കോടതിയിൽ പറഞ്ഞു. ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുതെന്നായിരുന്നു എജിയുടെ വാദം. രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന 1962 ലെ കേദാർനാഥ് കേസിലെ വിധി പുനപരിശോധിക്കണമെന്ന വാദത്തെയും എജി എതിർത്തു.

എന്നാൽ കേന്ദ്ര സർക്കാരിന്‍റെ നിലപാട് ഇതാവണമെന്നില്ല എന്ന സൂചനയാണ് എജി നല്‍കിയത്. അറ്റോർണി ജനറൽ എന്ന നിലയ്ക്ക് തന്‍റെ നിലപാടാണ് പറയുന്നത്. സോളിസിറ്റർ ജനറലിന്റെ അഭിപ്രായം വ്യത്യസ്തമായിരിക്കാം എന്നും കെ കെ വേണുഗോപാൽ വ്യക്തമാക്കി. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രസർക്കാർ കൂടുതൽ ചർച്ച നടത്തേണ്ടതുണ്ടെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. വിശാല ബെഞ്ച് രൂപീകരിച്ചാൽ സുപ്രധാന വിഷയങ്ങളിൽ വാദം കേൾക്കാനാകുമെന്ന് കോടതി വ്യക്തമാക്കി.

നിയമം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നുവെന്നും പൌരന് ഭരണഘടന നൽകുന്ന സംരക്ഷണം ഇല്ലാതാകുന്നതെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. കേസ് ഇനി മാറ്റിവയ്ക്കില്ലെന്നും ഹർജിയിൽ ചൊവ്വാഴ്ച അന്തിമവാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. മറുപടി എഴുതിനൽകാൻ കേന്ദ്രത്തിനും ഹർജിക്കാർക്കും കോടതി സമയം അനുവദിച്ചു. ഓരോ മണിക്കൂർ വീതം ഇരുകൂട്ടർക്കും വാദത്തിനായി നൽകും. വിശാലബെഞ്ചിന് വിടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിന് ശേഷം തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു