ദേശീയ പൗരത്വ രജിസ്റ്റർ രാജ്യം മുഴുവൻ നടപ്പാക്കും: അമിത് ഷാ

By Web TeamFirst Published Sep 18, 2019, 4:53 PM IST
Highlights

അമേരിക്കയിലോ ഇംഗ്ലണ്ടിലോ റഷ്യയിലോ ഒരു ഇന്ത്യാക്കാരന് പോയി നിയമവിരുദ്ധമായി താമസിക്കാൻ സാധിക്കുമോ? ഇല്ല, പിന്നെ എന്തുകൊണ്ടാണ് മറ്റ് രാജ്യക്കാർ ഇന്ത്യയിൽ നിയമപരമായ രേഖകളില്ലാതെ ജീവിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

റാഞ്ചി: ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യയൊട്ടാകെ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിൽ 19 ലക്ഷത്തിലേറെ പേർ പുറത്തായിരുന്നു.

"എൻആർസി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. രാജ്യത്തെ പൗരന്മാരുടെ ഒരു രജിസ്റ്റർ ഉണ്ടാക്കും. അമേരിക്കയിലോ ഇംഗ്ലണ്ടിലോ റഷ്യയിലോ ഒരു ഇന്ത്യാക്കാരന് പോയി നിയമവിരുദ്ധമായി താമസിക്കാൻ സാധിക്കുമോ? ഇല്ല, പിന്നെ എന്തുകൊണ്ടാണ് മറ്റ് രാജ്യക്കാർ ഇന്ത്യയിൽ നിയമപരമായ രേഖകളില്ലാതെ ജീവിക്കുന്നത്? അതുകൊണ്ട് ദേശീയ പൗരത്വ രജിസ്റ്റർ രാജ്യം മുഴുവൻ നടപ്പാക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു," അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മാവോയിസ്റ്റുകളെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് പറഞ്ഞ അദ്ദേഹം കശ്മീരിന്റെ വികസനത്തിന് ആർട്ടിക്കിൾ 370 തടസ്സമായിരുന്നുവെന്ന് പറഞ്ഞു. അതേസമയം ഫറൂഖ് അബ്ദുള്ളയെ രണ്ടുവർഷം തടവിൽ വയ്ക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. "കശ്മീർ വിഷയത്തിൽ ലോകം മുഴുവൻ ഇന്ത്യക്കൊപ്പമാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

click me!