മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എൻഎസ്എസ്

Published : Feb 27, 2026, 09:03 PM IST
CP Radhakrishnan Vice President salary

Synopsis

എന്നാൽ ഇന്ന് രാവിലെ മാത്രമാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിനായി ഉപരാഷ്ട്രപതി അനുമതി തേടിയത് എന്നാണ് എൻഎസ്എസിന്റെ ഭാ​ഗത്തുനിന്നുള്ള വിശദീകരണം.

കോട്ടയം: മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച എൻഎസ്എസ് നടപടിയിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. നാളെ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ ശതാബ്ദി ആഘോഷണങ്ങളിൽ പങ്കെടുക്കുന്നതിനാണ് ഉപരാഷ്ട്രപതി എത്തുന്നത്. എന്നാൽ ഇന്ന് രാവിലെ മാത്രമാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിനായി ഉപരാഷ്ട്രപതി അനുമതി തേടിയത് എന്നാണ് എൻഎസ്എസിന്റെ ഭാ​ഗത്തുനിന്നുള്ള വിശദീകരണം. ഉപരാഷ്ട്രപതിയുടെ പരിപാടിയുടെ ഷെഡ്യൂളിൽ 2.50ന് കോളേജ് ​ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയതിന് ശേഷം 3 മണിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് തൊട്ടടുത്തുള്ള എസ്ബി കോളേജിൽ മൂന്നരക്കുള്ള പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത് എന്നാണുള്ളത്.

പക്ഷേ പരിപാടിയുടെ ഷെഡ്യൂൾ പുറത്തുവന്നതിന് ശേഷമാണ് പ്രോട്ടോക്കോൾ ഓഫീസറോട്, മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവാദമില്ലെന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഇങ്ങോട്ട് എത്താൻ കഴിയില്ലെന്നാണ് എൻഎസ്എസ് നൽകുന്ന വിശദീകരണം. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ മുൻനിർത്തി സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ട്. മന്നെ സമാധിയിൽ അത്തരത്തിലൊരു പരിശോധന നടത്താനുളള അനുമതിയും നൽകാൻ കഴിയില്ല, അതുകൊണ്ട് സന്ദർശനത്തിന് അനുമതി നിഷേധിക്കുന്നു എന്നാണ് എൻഎസ്എസിൽ നിന്നുള്ള പ്രതികരണം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, 81 മുതൽ 86 സീറ്റുകൾ ലഭിച്ചേക്കാം; ലോക്പോൾ സർവേ ഫലം
മോദിയെ നേരിട്ട് വെല്ലുവിളിച്ച് കെജ്‍രിവാൾ, ബിജെപിക്ക് 10 സീറ്റ് കിട്ടിയാൽ രാഷ്ട്രീയം നിർത്തും; 'വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ...'