മോദിയെ നേരിട്ട് വെല്ലുവിളിച്ച് കെജ്‍രിവാൾ, ബിജെപിക്ക് 10 സീറ്റ് കിട്ടിയാൽ രാഷ്ട്രീയം നിർത്തും; 'വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ...'

Published : Feb 27, 2026, 07:22 PM IST
kejriwal modi

Synopsis

ഡൽഹി മദ്യനയക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും അരവിന്ദ് കെജ്‌രിവാൾ വെല്ലുവിളിച്ചു. ബിജെപി 10 സീറ്റിലധികം നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു.

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരസ്യമായി വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, ബിജെപി 10 സീറ്റിലധികം നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും റൗസ് അവന്യൂ കോടതി കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയത്.

സിബിഐയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. കെജ്‌രിവാളിനും സിസോദിയയ്ക്കും എതിരെ വിശ്വസനീയമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. വലിയ തോതിലുള്ള അഴിമതിയും ക്രിമിനൽ ഗൂഢാലോചനയും നടന്നെന്ന സിബിഐയുടെ വാദങ്ങൾ കോടതി തള്ളി. കെ കവിത ഉൾപ്പെടെ കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 23 പേരെയും കോടതി കുറ്റവിമുക്തരാക്കി. വിചാരണ തുടങ്ങാൻ പോലും ആവശ്യമായ പ്രാഥമിക തെളിവുകൾ കേസിലില്ലെന്ന് 600 പേജുള്ള വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു.

കെജ്‌രിവാളിന്റെ വെല്ലുവിളി

കോടതി വിധിക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച കെജ്‌രിവാൾ, ഈ കേസ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വിശേഷിപ്പിച്ചു. "നരേന്ദ്ര മോദിയും അമിത് ഷായും തങ്ങളുടെ അധികാരമോഹത്തിനായി ഡൽഹിയെ നശിപ്പിച്ചു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തൂ. നിങ്ങൾ 10 സീറ്റിലധികം നേടിയാൽ ഞാൻ രാഷ്ട്രീയം നിർത്തും. ഡൽഹിയിലെ മൂന്ന് കോടി ജനങ്ങൾ നിങ്ങളെ വെറുത്തിരിക്കുകയാണ്." - അരവിന്ദ് കെജ്‌രിവാൾ പറഞ്ഞപ

രാഷ്ട്രീയ പശ്ചാത്തലം

കഴിഞ്ഞ വർഷം (2025) നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 70-ൽ 48 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചെടുത്തിരുന്നു. ആം ആദ്മി പാർട്ടി വെറും 22 സീറ്റുകളിലേക്ക് ഒതുങ്ങി. എന്നാൽ മദ്യനയക്കേസ് കെട്ടിച്ചമച്ചതാണെന്ന കോടതി വിധി തങ്ങൾക്ക് ജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നാണ് എഎപിയുടെ കണക്കുകൂട്ടൽ. നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തോട് മാപ്പ് പറയണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐവി ഡ്രിപ്പ് മാറ്റുന്നതിനിടെ നഴ്സിന്റെ പിഴവ്, മുറിച്ച് നീക്കിയത് ആറ് മാസം പ്രായമുളള കുഞ്ഞിന്റെ വിരൽ
'പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനം', മലയാളത്തിൽ പ്രധാനമന്ത്രിയുടെ കുറിപ്പ്; വിവിധ വിഷയങ്ങൾ ചർച്ചയായി