'നൂപുർ ശർമ്മ വലിയ നേതാവാകും, ദില്ലി മുഖ്യമന്ത്രി സ്ഥാനാർഥി‌ വരെയാക്കും'; വിമർശനവുമായി ഒവൈസി

Published : Jun 19, 2022, 09:05 AM ISTUpdated : Jun 19, 2022, 09:10 AM IST
'നൂപുർ ശർമ്മ വലിയ നേതാവാകും, ദില്ലി മുഖ്യമന്ത്രി സ്ഥാനാർഥി‌ വരെയാക്കും'; വിമർശനവുമായി ഒവൈസി

Synopsis

വിവാദ പരാമർശത്തിന് ശേഷം നൂപുർ ശർമ്മക്കെതിരെ രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. ഭാവിയിൽ നൂപുർ ശർമ്മയെ വലിയ നേതാവായി ഉയർത്തുമെന്നും ദില്ലി മുഖ്യമന്ത്രി സ്ഥാനത്തേക്ക്  സ്ഥാനാർഥിയാകുമെന്നും ഒവൈസി പറഞ്ഞു.

നൂപുർ ശർമ്മയെ അറസ്റ്റ് ചെ‌യ്ത് നിയമമനുസരിച്ച് നടപടിയെടുക്കണം. ഭരണഘടനാ പ്രകാരമുള്ള നടപടിയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. വരുന്ന ആറേഴ് മാസത്തിനുള്ളിൽ നൂപുർ ശർമ്മ വലിയ നേതാവാകുമെന്ന് എനിക്കറിയാം. അത് സംഭവിക്കും.  നൂപുർ ശർമയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്നും ഒവൈസി പറഞ്ഞു. നൂപൂർ ശർമ്മയെ ബിജെപി സംരക്ഷിക്കുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി.  നൂപുർ ശർമ്മ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ഒവൈസി പറഞ്ഞു.

നൂപുർ ശർമ കാണാമറയത്ത്; മുംബൈ പൊലീസ് ദില്ലി‌യിൽ, ഒളിവിലാണെന്ന് വിശദീകരണം

ഉത്തർപ്രദേശിൽ അഫ്രീൻ ഫാത്തിമയുടെ വീട് തകർത്തതിനെതിരെയും ഒവൈസി വിമർശിച്ചു. പിതാവ് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അഫ്രീൻ ഫാത്തിമയുടെ വീട് തകർത്തത്. നീതിയുടെ തത്വങ്ങളാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന. അവർ സംഘടിച്ചോ ഇല്ലയോ എന്ന് കോടതി തീരുമാനിക്കും. കോടതി നീതി ചെയ്യും. കോടതി ഭാര്യയെയും മക്കളെയും ശിക്ഷിക്കില്ല-ഒവൈസി പറഞ്ഞു.

വിവാദ പരാമർശത്തിന് ശേഷം നൂപുർ ശർമ്മക്കെതിരെ രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അവരെ അറസ്റ്റ് ചെയ്തിട്ടില്ല. നൂപുർ ശർമ്മയെ തിരഞ്ഞ് ദില്ലി‌യിലെത്തിയ മുംബൈ പൊലീസിനും അവരെ പിടികൂടാനാ‌യില്ല. നൂപുർ ശർമ്മ ഒളിവിലാണെന്നാണ് മുംബൈ പൊലീസ് പറഞ്ഞത്. 

PREV
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'