നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിലെ വൃത്തങ്ങൾ അറിയിച്ചു. മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തിന് നൂപുർ ശർമ്മക്കെതിരെ മുംബൈ പൊലീസ് ഒഴികെ താനെ പോലീസ് കമ്മീഷണറേറ്റിലും കേസുകളുണ്ട്

ദില്ലി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ നൂപുർ ശർമ്മയെ കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ്. മഹാരാഷ്ട്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി മുംബൈ പൊലീസ് നൂപുർ ശർമ്മക്കായി ദില്ലിയിൽ തിരച്ചിൽ നടത്തുകയാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. പ്രവാചക നിന്ദാക്കേസിൽ മുംബൈ പൈധോണി പൊലീസ് സ്റ്റേഷൻ നൂപൂർ ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. റാസ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തത്. കൊൽക്കത്ത, ദില്ലി പൊലീസും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിലെ വൃത്തങ്ങൾ അറിയിച്ചു. മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശത്തിന് നൂപുർ ശർമ്മക്കെതിരെ മുംബൈ പൊലീസ് ഒഴികെ താനെ പോലീസ് കമ്മീഷണറേറ്റിലും കേസുകളുണ്ട്. നൂപൂർ ശർമ്മയെ ചോദ്യം ചെയ്യാൻ പൊലീസ് സമൻസ് അയച്ചിരുന്നു. സമൻസിന് മറുപടിയായി കൂടുതൽ സമയം അവർ തേടി. ജൂൺ 20 ന് മൊഴി രേഖപ്പെടുത്താൻ കൊൽക്കത്ത പൊലീസും നോട്ടീസ് നൽകി. 

നൂപുർ ശർമ്മയെ വിടാതെ പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോ‌ട്ടീസയച്ച് കൊൽക്കത്ത പൊലീസും

കഴിഞ്ഞ മാസമാണ് വിവാ​ദത്തിന് കാരണമായ പരാമർശമുണ്ടായത്. ടിവി ചർച്ചക്കിടെ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുകയായിരുന്നുവെന്ന ആരോപണമുയർന്നു. ​ഗൾഫ് രാജ്യങ്ങളിലടക്കം പ്രതിഷേധമുണ്ടായതോടെ നൂപുർ ശർമയെ വക്താവ് സ്ഥാനത്തുനിന്ന് നീക്കുകയും ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മറ്റൊരു നേതാവ് നവീൻ ജിൻഡാലിനെതിരെയും ബിജെപി പുറത്താക്കി. പരാമർശത്തിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. 

നൂപുർ ശർമ്മക്ക് പിന്തുണ നൽകിയ യുവാവിനെതിരെ ആൾക്കൂട്ട ആക്രമണം; അറസ്റ്റ് ചെയ്ത് പൊലീസ്