കൊവി‍ഡ് 19: 'സേഫ് ഹാൻഡ് ചലഞ്ച്' വീ‍ഡിയോയുമായി ത്രിണമൂൽ എംപി; പിന്നാലെ ട്രോള്‍, കാരണമിതാണ്

Web Desk   | Asianet News
Published : Mar 19, 2020, 04:30 PM ISTUpdated : Mar 19, 2020, 04:40 PM IST
കൊവി‍ഡ് 19: 'സേഫ് ഹാൻഡ് ചലഞ്ച്' വീ‍ഡിയോയുമായി ത്രിണമൂൽ എംപി; പിന്നാലെ ട്രോള്‍, കാരണമിതാണ്

Synopsis

അതേസമയം, സച്ചിൻ അടക്കമുള്ളവർ സമാന വീഡിയോ പങ്കുവച്ചപ്പോൾ ഉയരാത്ത വിമർശനം ഇപ്പോൾ എന്തുകൊണ്ട് ഉയരുന്നു എന്നാണ് നുസ്രത്തിനെ പിന്തുണയ്ക്കുന്നവരുടെ ചോദ്യം. 

ദില്ലി: കൊവിഡ് 19 വ്യാപനം തടയാനുള്ള കടുത്ത പരിശ്രമത്തിലാണ് ലോക രാജ്യങ്ങൾ. പല രാജ്യങ്ങളും അവരുടേതായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുമുണ്ട്. വൈറസ് വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്ന് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം വളർത്താൻ സമൂഹമാധ്യമങ്ങളിൽ പല ക്യാംപെയ്നുകളും പ്രത്യക്ഷപ്പെടുന്നുമുണ്ട്.

പല പ്രമുഖരും #SafeHandsChallenge എന്ന പേരിലെ ക്യാംപെയ്നിൽ പങ്കാളികളാവുകയും ചെയ്തു. ഈ  ക്യാംപെയനിന്റെ ഭാ​ഗമാകാൻ ത്രിണമൂൽ കോൺഗ്രസ് എംപി നുസ്രത് ജഹാനും എത്തിയിരുന്നു. ഈ അവസരത്തിൽ വ്യക്തി ശുചിത്വം പ്രധാനമാണെന്ന് കുറിച്ചുകൊണ്ട് കൈകൾ കഴുകുന്ന വീഡിയോയും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇവർ പങ്കുവയ്ക്കുകയും ചെയ്തു.

 
ഇതിന് പിന്നാലെ നുസ്രത് ജഹാന് പിന്തുണയുമായി നിരവധി പേർ രം​ഗത്തെത്തിയെങ്കിലും ശക്തമായ ട്രോളുകളും നേരിടേണ്ടി വന്നു. കൈ കഴുകുന്നതിന്റെ പ്രധാന്യത്തെ പറ്റി പറയുന്നതോടൊപ്പം എംപി വെള്ളം പാഴാക്കിയെന്നാണ് വിമർശനം. വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന് അറിയില്ലേയെന്ന് ചോദിച്ചവരുമുണ്ട്. 

കൈ കഴുകുന്നത് പ്രധാനം തന്നെയാണെങ്കിലും വെള്ളം കരുതലോടെ ഉപയോഗിക്കണമെന്നായിരുന്നു മറ്റ് ചിലരുടെ ഉപദേശം. അതേസമയം, സച്ചിൻ അടക്കമുള്ളവർ സമാന വീഡിയോ പങ്കുവച്ചപ്പോൾ ഉയരാത്ത വിമർശനം ഇപ്പോൾ എന്തുകൊണ്ട് ഉയരുന്നു എന്നാണ് നുസ്രത്തിനെ പിന്തുണയ്ക്കുന്നവരുടെ ചോദ്യം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം