
ലക്നൗ: ഭൂമിത്തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിൽ വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് ഭൂമി തർക്കത്തെ തുടർന്ന് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി)യുടെ പ്രാദേശിക നേതാവായ നന്ദിനി രാജ്ഭറിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നന്ദിനിയുടെ വീട്ടിനുള്ളിൽ വെച്ചാണ് കൊലപാതകം നടന്നത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആനന്ദ് യാദവ്, ധ്രുവ് ചന്ദ്ര യാദവ് എന്നിവരെ കൂടാതെ ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട നന്ദിനി രാജ്ഭറിൻ്റെ ഭർത്താവിൻ്റെ ബന്ധുക്കളുൾപ്പെട്ട ഭൂമിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബന്ധു ബാലകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ഭൂമി പ്രാദേശിക ഭൂമാഫിയ അനധികൃതമായി പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ ബന്ധു പ്രതിഷേധിച്ചിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ ബന്ധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. റെയിൽ വേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ശ്രാവൺ യാദവ്, ധ്രുവ് ചന്ദ്ര യാദവ്, പന്നെ ലാൽ യാദവ് എന്നീ മൂന്ന് പേർ നടത്തിയ തട്ടിപ്പിനെതിരെയാണ് നന്ദിനി രാജ്ഭറും ബന്ധുവും രംഗത്തെത്തിയത്. ഇതിൽ പന്നെ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് ബന്ധുവായ ബാലകൃഷ്ണയുടെ ഭൂമി കൈയേറിയ ഭൂമാഫിയയെ അറസ്റ്റ് ചെയ്യണമെന്ന് നന്ദിനി രാജ്ഭർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നത്.
അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ ആക്രമണം, 15 മരണം; ഇസ്രയേൽ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് ബൈഡൻ
https://www.youtube.com/watch?v=2EuiIOefVWc
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam