ചെങ്കോട്ട സ്ഫോടനം നടത്തിയ വൈറ്റ് കോളർ ഭീകര സംഘം കൂടുതൽ ഇടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നതായി വിവരം. ഇതിനായി ദില്ലിയിലെയും മറ്റു നഗരങ്ങളിലെയും കോഫി ഷോപ്പുകൾ ലക്ഷ്യമിട്ടു

ദില്ലി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ വൈറ്റ് കോളർ ഭീകര സംഘം കൂടുതൽ ഇടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നതായി വിവരം. രാജ്യത്തെ കോഫി ഷോപ്പ് ശൃംഖലകളെ കേന്ദ്രീകരിച്ച് സംഘം സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായാണ് വിവരങ്ങൾ പുറത്തുവന്നത്. ഇതിനായി ദില്ലിയിലെയും മറ്റു നഗരങ്ങളിലെയും കോഫി ഷോപ്പുകൾ ലക്ഷ്യമിട്ടു. ജമ്മു കശ്മീരിലെ സുരക്ഷാസേനയെ ലക്ഷ്യം വെച്ച് ആക്രമണം നടത്താൻ പ്രതികളിൽ സംഘത്തിലെ ചിലർ ചർച്ചയ്ക്കിടെ ആവശ്യപ്പെട്ടതായും വിവരമുണ്ട്. കഴിഞ്ഞ നാലുവർഷമായി പ്രതികൾ സ്ഫോടനത്തിനായി മുന്നൊരുക്കങ്ങൾ നടത്തി. കേസന്വേഷണത്തിനിടെ പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. 

YouTube video player