
ഭോപ്പാൽ: തെറ്റ് ചെയ്തതിന് പ്രായശ്ചിത്തമായി ബ്രാഹ്മണന്റെ കാലുകൾ കഴുകിയ വെള്ളം കുടിപ്പിച്ചതായി ആരോപണം. ഒബിസി വിഭാഗക്കാരനായ പർഷോത്തം എന്ന യുവാവിനോടാണ് താൻ ചെയ്ത പാപത്തിന് പ്രായശ്ചിത്തമായി ബ്രാഹ്മണന്റെ കാൽ കഴുകിയ വെള്ളം കുടിയ്ക്കാൻ ആവശ്യപ്പെട്ടത്. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. ബ്രാഹ്മണ സമുദായത്തിൽപ്പെട്ട അഞ്ജു പാണ്ഡെ എന്നയാളുടെ എഐ ചിത്രം പോസ്റ്റ് ചെയ്തതിനായിരുന്നു ശിക്ഷ. ഗ്രാമത്തിൽ മദ്യം വിൽക്കുന്നതിന് സ്വയം പ്രഖ്യാപിത നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അഞ്ജു പാണ്ഡെ എന്ന അനുജ് നിരോധനം ലംഘിച്ച് മദ്യം വിൽക്കുന്നത് തുടർന്നു. അയാളെ പിടികൂടി, ഏകകണ്ഠമായ പ്രമേയത്തെത്തുടർന്ന് ഗ്രാമവാസികൾ അയാളെ ശിക്ഷിച്ചു. പരസ്യമായി ക്ഷമാപണം നടത്താനും 2100 രൂപ പിഴ അടയ്ക്കാനും നിർദേശിച്ചു.
എന്നാൽ, പർഷോത്തം ചെരുപ്പ് മാല ധരിച്ച അഞ്ജു പാണ്ഡെയുടെ എഐ സൃഷ്ടിച്ച ചിത്രം സൃഷ്ടിച്ചു. മിനിറ്റുകൾക്കുള്ളിൽ പർഷോത്തം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയുംക്ഷമാപണം നടത്തുകയും ചെയ്തു. എങ്കിലും സംഭവത്തെ ബ്രാഹ്മണ ജാതിക്കാർ ഇത് അവരുടെ മുഴുവൻ ജാതിയെയും അപമാനിക്കുന്നതായി കണക്കാക്കി.
ഗ്രാമത്തിലെ ശിവക്ഷേത്രത്തിലേക്ക് പർഷോത്തമിനെ വിളിച്ചുവരുത്തി. അവിടെവച്ച് ബ്രാഹ്മണ ജാതിക്കാർ അഞ്ജു പാണ്ഡെയുടെ പാദങ്ങൾ കഴുകി വെള്ളം കുടിക്കാൻ നിർബന്ധിച്ചു. ബ്രാഹ്മണ ജാതിക്കാരായ പുരുഷന്മാരുടെയും ഏതാനും കുശ്വാഹ ജാതിക്കാരായ പുരുഷന്മാരുടെയും സാന്നിധ്യത്തിലാണ് അപമാനകരമായ പ്രവൃത്തിയും നടന്നത്. ക്ഷേത്രപരിസരത്ത് നടന്ന മുഴുവൻ പ്രവൃത്തിയുംവീഡിയോ ചിത്രീകരിച്ചു. വീഡിയോ വൈറലായതോടെ വിവാദമായി. വീഡിയോയിൽ, പർഷോത്തം മുഴുവൻ ബ്രാഹ്മണ ജാതിയോടും ക്ഷമ ചോദിക്കുന്നതുംശിവലിംഗത്തിന് മുന്നിൽ മുട്ടുകുത്തുന്നതും തന്റെ പ്രവൃത്തികൾക്ക് 5100 രൂപ പിഴ ചുമത്തുന്നതും കാണാം.
പർഷോത്തമും അഞ്ജു പാണ്ഡെയും ഇക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്തില്ല, പകരം സംഭവിച്ചതെല്ലാം ഗുരു-ശിഷ്യ ബന്ധത്തിന്റെ ഭാഗമാണെന്നും, ചിലർ സാമൂഹിക ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്നും വ്യക്തമാക്കുന്ന പ്രത്യേക വീഡിയോകൾ പുറത്തുവിട്ടു. എന്നിരുന്നാലും, കുശ്വാഹ ജാതിക്കാരനായ ശോഭ പ്രസാദ് ശനിയാഴ്ച പൊലീസിൽ റിപ്പോർട്ട് ചെയ്തു. അനുജ് എന്ന അഞ്ജു പാണ്ഡെ, കമലേഷ് പാണ്ഡെ, ബ്രജേഷ് പാണ്ഡെ, രാഹുൽ പാണ്ഡെ, തിരിച്ചറിയപ്പെടാത്ത രണ്ടോ മൂന്നോ പുരുഷന്മാർ എന്നിവരുൾപ്പെടെ നാല് പേരെ എഫ്‌ഐആറിൽ പ്രതികളാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam