ജെഇഇ- നീറ്റ് പരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി വാഹന, താമസ സൌകര്യം നല്‍കുമെന്ന് ഒഡിഷ സര്‍ക്കാര്‍

By Web TeamFirst Published Aug 29, 2020, 4:55 PM IST
Highlights

മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.37000 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് നീറ്റ, ജെഇഇ പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. ഏഴ് നഗരങ്ങളിലായി 26 പരീക്ഷാ കേന്ദ്രങ്ങളാണ് ഒഡിഷയിലുള്ളത്.

ഭുവനേശ്വര്‍: ജെഇഇ , നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് വാഹന സൌകര്യവും, താമസ സൌകര്യവും ഒരുക്കാന്‍ തീരുമാനിച്ച് ഒഡിഷ സര്‍ക്കാര്‍. ഒഡിഷ ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയാണ് ഇക്കാര്യം വിശദമാക്കിയത്. 37000 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് നീറ്റ, ജെഇഇ പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. ഏഴ് നഗരങ്ങളിലായി 26 പരീക്ഷാ കേന്ദ്രങ്ങളാണ് ഒഡിഷയിലുള്ളത്.

മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. താമസ, വാഹന സൌകര്യം വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായാണ് നല്‍കുന്നതെന്നും സര്‍ക്കാര്‍ വിശദമാക്കിയത്. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ഇതി സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഒഡിഷ സര്‍ക്കാര്‍ വ്യക്തമാക്കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യങ്ങളില്‍ സംസ്ഥാനത്ത് ഹോട്ടലുകള്‍ തുറന്നിട്ടില്ല. അതിനാല്‍ എന്‍ജീനിയറിംഗ് കോളേജുകളുടെ ഹോസ്റ്റലുകളിലാവും താമസ സൌകര്യമൊരുക്കുക.

വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും സൌകര്യം ലഭ്യമാക്കണമെന്നാണ് നവീന്‍ പട്നായിക്കിന്‍റെ നിര്‍ദ്ദേശം. നേരത്തെ നീറ്റ്, ജെഇഇ, നീറ്റ്  പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചിരുന്നു. സംസ്ഥാനത്ത് പരീക്ഷ നടത്താന്‍ അനുയോജ്യമായ സാഹചര്യമില്ലെന്ന് പട്‌നായിക് പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു.

click me!