പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; വിശദീകരണവുമായി ബാങ്ക്, 'അക്കൗണ്ട് ഉടമ നേരിട്ട് വരാൻ ആവശ്യപ്പെട്ടിട്ടില്ല''

Published : Apr 29, 2026, 02:19 PM IST
odisha keonjhar bank skeleton case

Synopsis

പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പണം കൈമാറുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും ബാങ്ക്. പരാതിക്കാരനായ ജിതു മുണ്ടയ്ക്ക് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് അറിയാത്തതാണ് കാരണമെന്നും ബാങ്കിൻ്റെ വിശദീകരണം

ദില്ലി: ഒഡീഷയിൽ പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തിൽ വിശദീകരണവുമായി ഒഡീഷ ഗ്രാമീൺ ബാങ്ക്. പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമ നേരിട്ട് വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പണം കൈമാറുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും ബാങ്ക് വിശദീകരിച്ചു. പരാതിക്കാരനായ ജിതു മുണ്ടയ്ക്ക് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് അറിയാത്തതാണ് കാരണമെന്നും ബാങ്ക് പറയുന്നു.

ഇന്നലെയാണ് സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ ജിതു മുണ്ടയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പിന്നാലെ ബാങ്കിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാനെത്തിയ ജിതുവിനോടാണ് ബാങ്ക് അധികൃതർ അക്കൌണ്ട് ഉടമ നേരിട്ട് എത്തണമെന്ന് പറഞ്ഞിരുന്നു. എന്നാൽ സഹോദരി മരിച്ച് പോയെന്ന് പറഞ്ഞിട്ട് ബാങ്ക് അധികൃതർ കേൾക്കാൻ തയ്യാറായില്ലെന്നും ഒടുവിലാണ് തെളിവിനായി സഹോദരിയുടെ അസ്ഥികൂടം ഹാജരാക്കിയതെന്നും ജിതു പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശനം: വീണ്ടും നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന; 'മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാൻ കഴിയില്ല, പരിഷ്കാരത്തിന്റെ പേരിൽ അത് അനുവദിക്കില്ല'
മൂന്നാമത്തെ പ്രസവത്തിന് മൂന്ന് മാസം മാത്രം അവധിയെന്ന ഉത്തരവ് ഭരണഘടനാവിരുദ്ധം ,മൂന്നാമതും ഗർഭംധരിക്കുന്നവരോട് വിവേചനം പാടില്ല:മദ്രാസ് ഹൈക്കോടതി