
ഭുവനേശ്വർ: മദ്യപിച്ച് ശല്യം ചെയ്തതിന് പിതാവ് വെയിലത്ത് കെട്ടിയിട്ട മകൻ മരിച്ചു.ഒഡിഷയിലെ മസിനബില ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ 60കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. മസിനബില്ല ഗ്രാമത്തിലെ പനുവ നായിക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ വീട്ടിൽ പതിവായി ശല്യമുണ്ടാക്കിയ മകൻ സുമന്തയുടെ കൈകാലുകൾ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയിട്ട ശേഷം വെയിലത്ത്നിർത്തുകയായിരുന്നു. കെട്ടിയിട്ട ശേഷം ഇയാൾ ജോലിക്ക് പോയി.
പൊരിവെയിലിൽ കിടന്ന് മൂന്ന് മണിക്കൂറിന് ശേഷം സുമന്ത മരിച്ചെന്ന് ഘടഗാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ തപൻ കുമാർ ജെന പറഞ്ഞു. വഴിയോര ഭക്ഷണശാല നടത്തുന്നയാളാണ് പ്രതിയായ പനുവ. സുമന്തയ്ക്ക് ജോലിയില്ലായിരുന്നു. താൻ ചെയ്ത പ്രവൃത്തിയിൽ പശ്ചാത്താപമില്ലെന്നും മകൻ പതിവായി മദ്യപിച്ച് ശല്യം ചെയ്യുന്നയാളാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. മസിനബില ഗ്രാമപഞ്ചായത്ത് സമിതി അംഗം രഘുനാഥ് മൊഹന്തയുടെ പരാതിയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
അവിഹിത ബന്ധമാരോപിച്ച് യുവാവിനെയും യുവതിയെയും നഗ്നരാക്കി നടത്തിച്ചു; യുവാവിന്റെ ഭാര്യയടക്കം നാല് പേർ അറസ്റ്റിൽ
റായ്പൂർ: അവിഹിത ബന്ധമാരോപിച്ച് ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിൽ യുവാവിനെയും യുവതിയെയും നഗ്നരാക്കി നടത്തിച്ചു. ജൂൺ 11 ന് ഉരിന്ദബെഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. യുവാവിന്റെ ഭാര്യ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണത്തിനായി പൊലീസ് സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാവിനെ മറ്റൊരു സ്ത്രീയോടൊപ്പം ഭാര്യ കാണാനിടതായതോടെയാണ് സംഭവം.
വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവം: പ്രതി ഷാജഹാൻ പിടിയിൽ
തുടർന്ന് വീട്ടുകാരെ ഭാര്യ വിവരം അറിയിച്ചു വിളിച്ചുവരുത്തി. തുടർന്ന് സംഘം ഇരുവരെയും കൂട്ടി ഗ്രാമത്തിലൂടെ നടത്തിച്ചു. നടക്കുന്നതിനിടയിൽ ഇവരുടെ വസ്ത്രം ബലം പ്രയോഗിച്ച് അഴിച്ചുമാറ്റി. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും യുവാവിന്റെ ഭാര്യയടക്കം നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.