'ഒരാളുടെ അഭിപ്രായം എങ്ങനെ സർക്കാറിന്റെ വീക്ഷണമാകും'; നൂപുർ ശർമ വിവാ​ദത്തിൽ മുഖ്താർ അബ്ബാസ് നഖ്‍വി 

Published : Jun 14, 2022, 09:08 PM ISTUpdated : Jun 14, 2022, 09:23 PM IST
'ഒരാളുടെ അഭിപ്രായം എങ്ങനെ സർക്കാറിന്റെ വീക്ഷണമാകും'; നൂപുർ ശർമ വിവാ​ദത്തിൽ മുഖ്താർ അബ്ബാസ് നഖ്‍വി 

Synopsis

''രാജ്യത്ത് ഏകദേശം 400 ടിവി ചാനലുകൾ പ്രവർത്തിക്കുന്നു. അവയിൽ ദിവസം മുഴുവനും ഓരോ തരത്തിലുള്ള പരാമർശങ്ങൾ നടത്തിക്കൊണ്ടേയിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെക്കുറിച്ച്  മതിപ്പ് ഉണ്ടാക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നു''.

ദില്ലി: ബിജെപി വക്താവായിരുന്ന നൂപുർ ശർമ്മയുടെ പ്രവാചക നിന്ദാ പരാമർശ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വി. ഒരാളുടെ വ്യക്തിപരമായ അഭിപ്രായം എങ്ങനെ സർക്കാറിന്റെയും രാജ്യത്തിന്റെയും വീക്ഷണമാകുമെന്ന് അദ്ദേഹം ചോദിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഏതെങ്കിലും ഒരു വ്യക്തിയുടെ പരാമർശം എങ്ങനെ രാജ്യവുമായി ബന്ധപ്പെടുത്താനാകും. എങ്ങനെയാണ് അത് ഇന്ത്യയുടെയും സർക്കാരിന്റെയും വീക്ഷണമാകുന്നത്. വിവാദ പരാമർശം നടത്തിയ ഉടൻ  പാർട്ടി നടപടിയെടുത്തു. ഈ രാജ്യത്ത് ഏകദേശം 400 ടിവി ചാനലുകൾ പ്രവർത്തിക്കുന്നു. അവയിൽ ദിവസം മുഴുവനും ഓരോ തരത്തിലുള്ള പരാമർശങ്ങൾ നടത്തിക്കൊണ്ടേയിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെക്കുറിച്ച്  മതിപ്പ് ഉണ്ടാക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നു.

നൂപുർ ശർമ്മക്ക് പിന്തുണ നൽകിയ യുവാവിനെതിരെ ആൾക്കൂട്ട ആക്രമണം; അറസ്റ്റ് ചെയ്ത് പൊലീസ്

ദേവന്മാർക്കും ദേവതകൾക്കും പ്രവാചകന്മാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ന‌ടത്തുന്നത് ഇന്ത്യയുടെ സംസ്കാരമല്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം ‘വസുധൈവ കുടുംബകം’  എന്ന തത്വത്തിൽ വിശ്വസിക്കുന്നു. നമ്മൾ സംസാരിക്കുന്നത് ‘സർവേ ഭവന്തു സുഖിനഃ സർവേ സന്തു നിരാമയ’ (എല്ലാവർക്കും സന്തോഷമാകട്ടെ) എന്നാണ്. ഇതാണ് നമ്മുടെ സംസ്കാരവും പാരമ്പര്യവും. എല്ലാ മതസ്ഥരും, നിരീശ്വരവാദികളും പോലും സമാധാനപരമായി ജീവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉള്ളിയിൽ നെ​ഗറ്റീവ് എനർജിയുണ്ടോ...? പഠനം നടത്തണമെന്ന് സുപ്രീം കോടതിയിൽ ഹർജി, ഇനി ഈ വഴി വരരുതെന്ന് ചീഫ് ജസ്റ്റിസ്
അധ്യാപികയെ വിഷം കൊടുത്ത് കൊല്ലാൻ നോക്കിയത് മൂന്ന് തവണ, പരാജയപ്പെട്ടിട്ടും ക്രൂരത തുടർന്ന് ഭർത്താവ്; വാഹനമിടിപ്പിച്ച് കൊന്നു