'ഇതെനിക്ക് ഭാരമല്ല', കുഞ്ഞിനെ പുറത്ത് കെട്ടിവച്ച് റോഡ് വൃത്തിയാക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാരി

Published : May 31, 2022, 07:44 PM IST
'ഇതെനിക്ക് ഭാരമല്ല', കുഞ്ഞിനെ പുറത്ത് കെട്ടിവച്ച് റോഡ് വൃത്തിയാക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാരി

Synopsis

"ഞാൻ കഴിഞ്ഞ 10 വർഷമായി ജോലി ചെയ്യുന്നു, ഞാൻ എന്റെ വീട്ടിൽ തനിച്ചാണ്, അതിനാൽ എന്റെ കുട്ടിയെ എന്റെ മുതുകിൽ കെട്ടി ജോലി ചെയ്യണം..''

ഭുവനേശ്വർ: പ്രധാനമന്ത്രി മുതൽ ഉന്നത ഉദ്യോ​ഗസ്ഥർ വരെ തങ്ങളുടെ കൈ കുഞ്ഞുമായി തൊഴിലിടത്തിലെത്തി ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഏറെ ആഘോഷിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഒറീസയിലെ ഒരു ശുചിത്വ തൊഴിലാളിയായ സ്ത്രീ തന്റെ കുഞ്ഞിനെ പുറകിൽ കെട്ടിവച്ച് ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. വെയിലിൽ റോഡ് വൃത്തിയാക്കുകയാണ് ഈ അമ്മ. പിന്നിൽ തന്റെ കൈക്കുഞ്ഞും. തൊഴിലാളിയായ ലക്ഷ്മി മുഖി മയൂർഭഞ്ചിലാണ് ഈ അമ്മയെന്ന് വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്യുന്നു. 

"ഞാൻ കഴിഞ്ഞ 10 വർഷമായി ബാരിപാഡ മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്നു, ഞാൻ എന്റെ വീട്ടിൽ തനിച്ചാണ്, അതിനാൽ എന്റെ കുട്ടിയെ എന്റെ മുതുകിൽ കെട്ടി ജോലി ചെയ്യണം, ഇത് എനിക്ക് ഒരു പ്രശ്നമല്ല, ഇത് എന്റെ കടമയാണ്,"  ലക്ഷ്മി എഎൻഐയോട് പറഞ്ഞു. ട്വിറ്ററിൽ വീഡിയോയ്ക്ക് രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്. 7,400 ലൈക്കുകളും ലഭിച്ചു. നിരവധി ഉപയോക്താക്കൾ ലക്ഷ്മിയുടെ ധീരതയെ പ്രശംസിച്ചു.

ചില വ്യക്തിപരമായ കാരണങ്ങളാലാണ് ലക്ഷ്മി മുഖി കുഞ്ഞുമായി ജോലി ചെയ്യുന്നതെന്ന് അവളുടെ ദുരവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ, ബാരിപദ മുനിസിപ്പാലിറ്റി ചെയർമാൻ ബാദൽ മൊഹന്തി പറഞ്ഞു. "അവളുടെ ആവശ്യങ്ങൾ നിരീക്ഷിക്കാൻ ഞാൻ എന്റെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞങ്ങൾ അവളെ പിന്തുണയ്ക്കും" മൊഹന്തി എഎൻഐയോട് പറഞ്ഞു.

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്