PM Modi @8: മോദി സര്‍ക്കാര്‍ റേറ്റിങ്: ഏറെ പേര്‍ക്ക് 'ഇഷ്ടം' കൂടിയെന്ന് സര്‍വേ

Published : May 31, 2022, 07:04 PM IST
PM Modi @8: മോദി സര്‍ക്കാര്‍ റേറ്റിങ്:  ഏറെ പേര്‍ക്ക് 'ഇഷ്ടം' കൂടിയെന്ന് സര്‍വേ

Synopsis

PM Modi @8 പ്രധാനമന്ത്രി പദത്തിൽ തുടര്‍ച്ചയായ എട്ടാം വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി (Narendra modi) യുടെ സ്വീകര്യത ഏറെ വര്‍ധിച്ചതായി പുതിയ സര്‍വേ. കൊവിഡിന് ശേഷം നടത്തിയ സര്‍വേയിൽ മോദിക്ക് ജനസമ്മതി വര്‍ധിച്ചതായാണ് പറയുന്നത്

ദില്ലി: പ്രധാനമന്ത്രി പദത്തിൽ തുടര്‍ച്ചയായ എട്ടാം വര്‍ഷം (PM Modi @8) പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി (Narendra modi) യുടെ സ്വീകര്യത ഏറെ വര്‍ധിച്ചതായി പുതിയ സര്‍വേ. കൊവിഡിന് ശേഷം നടത്തിയ സര്‍വേയിൽ മോദിക്ക് ജനസമ്മതി വര്‍ധിച്ചതായാണ് പറയുന്നത്.  കൊവിഡ് കാലഘട്ടത്തിന് ശേഷം മോദിക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നു എന്നാണ് സര്‍വേ പറയുന്നത്. ലോക്കൽ സര്‍ക്കിൾ നടത്തിയ സര്‍വേ പ്രകാരം രണ്ടാം മോദി സര്‍ക്കാര്‍ 67 ശതമാനം പ്രതീക്ഷകൾ നിറവേറ്റിയെന്ന് അഭിപ്രായം ഉയര്‍ന്നു. 64000 പേരാണ് സര്‍വേയുടെ ഭാഗമായത്. 

2014 മേയ് 26ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോദി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്.  2019ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും കൂടുതൽ തിളക്കത്തോടെ അധികാരം തുടരുകയും ചെയ്തു. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും മോദി സർക്കാരിന് 67 ശതമാനം ജനസമ്മിതി  നേടാനായത്  വലിയ നേട്ടമാണ്. കഴിഞ്ഞ വർഷം കോവിഡിന്റെ ക്രൂരമായ രണ്ടാം തരംഗ സമയത്ത് ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞപ്പോൾ, 51ശതമാനത്തിലെത്തിയ കണക്ക്  കുതിച്ചുചാട്ടമാണ് ഇന്നത്തെ സര്‍വേഫലം.

അതേസമയം 2020 ൽ കൊവിഡ് ആരംഭിക്കുന്പോൾ നടത്തിയ സര്‍വേയിൽ 62 ശതമാനമായിരുന്നു ജനസമ്മതി. കൊവിഡ് - മൂന്നാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ സര്‍ക്കാർ കൂടുതൽ തയ്യാറെടുപ്പ് നടത്തിയെന്നും സമ്പദ്‌വ്യവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്തുവെന്നും സർവേയിൽ പങ്കെടുത്ത ആളുകൾ പറഞ്ഞു. എന്നാൽ തൊഴിലില്ലായ്മയുടെ കാര്യത്തിൽ സര്‍ക്കാറിന് എതിരാണ് സര്‍വേ ഫലം. തൊഴിലില്ലായ്മ 7ശതമാനമായി തുടരുന്നതിൽ ആശങ്കയുണ്ടെന്ന് സർവേയിൽ പങ്കെടുത്തവരിൽ 47ശതമാനം പേരും പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ആ പെണ്‍കുട്ടിയെ വഴിയരികില്‍ കണ്ട് വാഹനം നിര്‍ത്തി മോദി ഇറങ്ങി, കാരണം കയ്യിലെ ആ ചിത്രം: വീഡിയോ

അതേസമയം ഇക്കാര്യത്തിലും സര്‍വേയിൽ സര്‍ക്കാറിന് മുൻ സര്‍വേകളെക്കാൾ പിന്തുണ വര്‍ധിച്ചതായി കാണുന്നു.  37 ശതമാനമാണ് തൊഴിലവസരങ്ങൾ ഒരുക്കാൻ സര്‍ക്കാറിന് സാധിച്ചുവെന്ന് അഭിപ്രായപ്പെട്ടത്. കുടിയേറ്റ തൊഴിലാളികൾക്ക് നഗരങ്ങളിൽ ജോലി നഷ്‌ടപ്പെട്ട കടുത്ത ലോക്ക്ഡൗണുകൾ ഉണ്ടായ 2021--ലെ 27ശതമാനം, 2020-ലെ 29 ശതമാനം എന്നിവയിൽ നിന്നുള്ള വർദ്ധനവാണിത്.

'2014 ന് മുമ്പ് വരെ അഴിമതിയും കൊള്ളയും സര്‍ക്കാരുകളുടെ ഭാഗമായിരുന്നു ; വിമര്‍ശിച്ച് പ്രധാനമന്ത്രി

രാജ്യത്തെ പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരുമുണ്ട് സര്‍വേയിൽ പങ്കെടുത്തവരിൽ.  രാജ്യത്ത് സാമുദായിക സൗഹാർദം മെച്ചപ്പെടുത്താൻ മോദി സർക്കാരിന് കഴിഞ്ഞുവെന്ന് 60 ശതമാനംവിശ്വസിക്കുമ്പോൾ  33 ശതമാനം പേർ വിയോജിക്കുന്നു. അതേസമയം ഇന്ത്യയിൽ സംരംഭങ്ങൾ തുടങ്ങാൻ എളുപ്പമായെന്ന് അമ്പത് ശതമാനത്തിലധികം പേർ അഭിപ്രായപ്പെട്ടു. 

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി