
ഭോപ്പാല്‍: മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പേര് മാറ്റാനൊരുങ്ങി മുസ്ലീം ഉദ്യോഗസ്ഥന്‍. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് കീഴിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ നിയാസ് ഖാനാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ ഭയന്ന് പേരുമാറ്റാന്‍ തീരുമാനിച്ചത്.
രാജ്യത്തെ മുസ്ലീം വിഭാഗത്തിന്‍റെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുണ്ടെന്നും അതിനാല്‍ പേര് മാറ്റുകയാണെന്നും ശനിയാഴ്ച ട്വിറ്ററിലൂടെയാണ് നിയാസ് ഖാന്‍ അറിയിച്ചത്. 'അക്രമാസക്തരായ ആള്‍ക്കൂട്ടത്തില്‍ നിന്നും പുതിയ പേര് എന്നെ രക്ഷിക്കും. തൊപ്പിയും കുര്‍ത്തയും ധരിക്കാതെ വ്യാജപ്പേര് പറഞ്ഞ് എനിക്ക് സുരക്ഷിതമായി ജീവിക്കാം. എന്‍റെ സഹോദരന്‍ യാഥാസ്ഥിതിക മുസ്ലീം വേഷങ്ങള്‍ ധരിക്കുകയാണെങ്കില്‍ അയാള്‍ ഏറ്റവും ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്'- നിയാസ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
തങ്ങളെ രക്ഷിക്കാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും അതിനാല്‍ മുസ്ലീങ്ങള്‍ പേര് മാറ്റുന്നതാകും ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam