Omicron : ഒമിക്രോൺ; വിദേശത്തുനിന്ന് എത്തിയ 14 പേർ ഉത്തരാഖണ്ഡിൽ നിരീക്ഷണത്തിൽ, ആറ് പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന്

Published : Nov 30, 2021, 11:30 AM ISTUpdated : Nov 30, 2021, 11:37 AM IST
Omicron : ഒമിക്രോൺ; വിദേശത്തുനിന്ന് എത്തിയ 14 പേർ ഉത്തരാഖണ്ഡിൽ നിരീക്ഷണത്തിൽ, ആറ് പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന്

Synopsis

ഇവരിൽ ആറ്  പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരാണ്. ഇവരുടെ സ്രവം വിദഗ്ധ പരിശോധനക്കയച്ചുവെന്നും സർക്കാർ അറിയിച്ചു  

ഡെറാഡൂൺ: ദക്ഷിണാഫ്രിക്കയിൽ (South Africa) കൊവിഡ് (Covid 19) വകഭേദമായ ഒമിക്രോൺ വൈറസ് (Omicron) കണ്ടത്തിയതിന് പിന്നാലെ രാജ്യം അതീവ ജാഗ്രത തുടരുകയാണ്.  ഉത്തരാഖണ്ഡിൽ വിദേശത്ത് നിന്ന് എത്തിയ പതിനാല് പേരെ നിരീക്ഷണത്തിലാക്കിയതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. ഇവരിൽ ആറ്  പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരാണ്. ഇവരുടെ സ്രവം വിദഗ്ധ പരിശോധനക്കയച്ചുവെന്നും സർക്കാർ അറിയിച്ചു

ഡെറാഡൂൺ ജില്ലയിലെ 14 പേരെയാണ് 14 ദിവസത്തേക്ക് ഹോം ഐസൊലേഷനിൽ ആക്കിയിരിക്കുന്നത്. SARS-CoV-2 ന്റെ പുതിയ വകഭേദം കണ്ടെത്തിയ രോഗികളെ ചികിത്സിക്കുന്നതിന് ലോക് നായക് ഹോസ്പിറ്റൽ പൂർണ്ണമായും മാറ്റിവച്ചതായി ഡൽഹി സർക്കാർ അറിയിച്ചു.

ഡിസംബർ നാലിന് ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പ്രധാനമന്ത്രിയുടെ റാലിയിൽ പങ്കെടുക്കുന്നവർക്ക് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ ഡെറാഡൂൺ ജില്ലാ മജിസ്‌ട്രേറ്റ് ആർ.രാജേഷ് കുമാർ നിർദേശം നൽകിയിട്ടുണ്ട്. വലിയ സുരക്ഷയാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. 

ഒട്ടേറെത്തവണ മ്യൂട്ടേഷന്‍ സംഭവിച്ച കൊവിഡ് വൈറസ് വകഭേദമാണ് ഒമിക്രോണ്‍. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒമിേക്രാൺ ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ കൊവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചത് ഈ ആശങ്കയ്ക്ക് ആക്കംകൂട്ടുന്നു.

Read More: Omicron : 'ഒമിക്രോൺ' അപകടകാരിയോ? ലോകാരോഗ്യ സംഘടന പറയുന്നത്

പുതിയ കൊവിഡ് വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണോ എന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. 
കൊവിഡ് വാക്സിനുക​ളായ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

Read More: Omicron : 'ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നാൽ 14 ദിവസം ക്വാറന്‍റീൻ, പ്രത്യേകവാർഡ്'

PREV
Read more Articles on
click me!

Recommended Stories

അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം